web analytics

വിദ്യാര്‍ത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിപ്പിച്ചു

അധ്യാപികക്കെതിരെ പരാതി

വിദ്യാര്‍ത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിപ്പിച്ചു

തിരുവനന്തപുരം: വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് അധ്യാപിക ഏത്തമിടിയിച്ചതായി പരാതി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.

വൈകിട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്ന സമയത്ത് കുട്ടികള്‍ ക്ലാസിൽ നിന്ന് പുറത്തിറങ്ങയതിനാണ് ശിക്ഷാനടപടി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് അധ്യാപിക ക്ലാസ് മുറി പൂട്ടിയിട്ട ശേഷം എത്തമിടിപ്പിച്ചത്.

വൈദികനു നേരെ ആക്രമണം

കഴിഞ്ഞ ചൊവ്വാഴ്ച ദേശീയ ഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ പുറത്തേക്ക് പോയിരുന്നു. തുടര്‍ന്ന് ഇവരെ ക്ലാസിലേക്ക് വിളിച്ചുവരുത്തി മുറി അകത്ത് നിന്ന് പൂട്ടിയെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തുടര്‍ന്ന് ഏത്തമിടീപ്പിച്ച് പത്ത് മിനിട്ട് കഴിഞ്ഞശേഷമാണ് പുറത്തേക്ക് വിട്ടത്. അപ്പോഴേക്കും സ്കൂള്‍ ബസ് വിട്ടു പോയി എന്നും കുട്ടികൾ പറയുന്നു.

സംഭവമറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യാപിക കുട്ടികൾക്ക് ബസ് ടിക്കറ്റിന് പണം നൽകി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.

എന്നാൽ വൈകുന്നേരം ക്ലാസ് വിടാന്‍ നേരത്ത് ദേശീയഗാനത്തിന്‍റെ സമയത്ത് കുട്ടികള്‍ ചാടി ഇറങ്ങാന്‍ പോയപ്പോള്‍ ടീച്ചര്‍ ക്ലാസ് അടക്കുകയായിരുന്നുവെന്നാണ് പ്രധാനാധ്യാപിക ഗീതയുടെ വിശദീകരണം.

*സൂക്ഷിക്കുക പെട്ടിപിടുത്തക്കാർ ഇറങ്ങിയിട്ടുണ്ട്! പാലക്കാടിനു പിന്നാലെ നിലമ്പൂരിലും പെട്ടിവിവാദം*

അതിനുശേഷം ഏത്തമിടാൻ പറഞ്ഞു എന്നാണ് പറയുന്നത്. സംഭവത്തിൽ അധ്യാപികയെ ശാസിച്ചു. ടീച്ചര്‍ മാപ്പുപറയുകയും ചെയ്തു. ഡിഡിക്ക് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നും പ്രധാനാധ്യാപിക വ്യക്തമാക്കി.

കണ്‍സെഷന്‍ ചോദിച്ച വിദ്യാർത്ഥിയ്ക്ക് ക്രൂര മർദനം

കോഴിക്കോട്: ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.

കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അനശ്വര്‍ സുനിലാണ് മര്‍ദ്ദനത്തിനിരയായത്.

ബസ് ജീവനക്കാര്‍ കണ്‍സഷന്‍ അനുവദിക്കാത്തത് ചോദ്യം ചെയ്തതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കി. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്.

താമരശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ നിന്നും വാവാടിലേക്ക് യാത്ര ചെയ്യുന്നതിനായാണ് വിദ്യാര്‍ത്ഥി ഓമശ്ശേരി-താമരശ്ശേരി-കൊടുവള്ളി റൂട്ടില്‍ ഓടുന്ന അസാറോ എന്ന സ്വകാര്യബസില്‍ കയറിയത്.

എന്നാൽ കണ്‍സഷന്‍ കാര്‍ഡ് കൈവശമുണ്ടായിട്ടും കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് നല്‍കുകയും, അനശ്വര്‍ ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. പിന്നാലെയാണ് കുട്ടിയെ കണ്ടക്ടര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.Read More

Summary: complaint has emerged from Cotton Hill Girls High School in Thiruvananthapuram, alleging that teacher locked female students inside a classroom and assaulted them

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img