web analytics

ചാലക്കുടിയിൽ അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി

തൃശ്ശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക. തൃശ്ശൂര്‍ ചാലക്കുടിയിലാണ് സംഭവം. ചെറുതുരുത്തി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സിന്തോള്‍ (40) ആണ് ചാടിയത്.

ട്രെയിനില്‍ നിന്നും ചാടുന്നത് കണ്ട യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് സിന്തോള്‍ ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ്.

നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് ഇവര്‍ ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ സ്റ്റോപ്പ് എത്തിയിട്ടും ഇറങ്ങിയില്ല. തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പുഴയിൽ പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി വരികയാണ്.

വീട്ടുമുറ്റത്തെത്തി കാട്ടാനയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കണ്ണൂര്‍ കച്ചേരി കടവ് ആണ് സംഭവം. കച്ചേരി കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്.

കണ്ണൂര്‍ കേരള – കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന ബാരാപ്പോള്‍ പുഴക്കരയിലാണ് ഇവർ താമസിക്കുന്നത്. ഇവരുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തുകയായിരുന്നു.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ആക്രമണത്തില്‍ സുരിജയുടെ വാരിയെല്ലിന് ആണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img