വണ്ടി ഓടിക്കുന്ന പലരുടെയും ആദ്യത്തെ വണ്ടി സൈക്കിൾ ആയിരിക്കും . ചെറുപ്പത്തിൽ സൈക്കിളിൽ അഭ്യാസം പഠിക്കുന്നത് നമ്മുടെ മാറാത്ത ശീലങ്ങളിൽ ഒന്നാണ്. കാലങ്ങൾക്ക് ശേഷം ഇപ്പോഴും സൈക്ലിൾ ചവിട്ടുക എന്നത് സഞ്ചാര മാർഗത്തിനും, ആരോഗ്യ പരിപാലത്തിനും എന്നതിലുപരി ഒരു ഹോബി കൂടിയായി മാറുന്നുണ്ട് . അതിനാൽ തന്നെ മുമ്പ് വിരലിലെണ്ണാവുന്ന ബ്രാൻഡുകൾ മാത്രം ഉണ്ടായിരുന്ന സൈക്കിൾ ബിസിനസിലേക്ക് ഇപ്പോൾ പുതിയ പേരുകൾ എത്തുന്നുണ്ട്.ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ സ്‌ട്രൈഡർ സൈക്കിൾസ് ഇപ്പോൾ വിപണിയിൽ പുത്തൻ മോഡലുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ്..
അഡ്വഞ്ചർ സൈക്ലിംഗിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് അവകാശപ്പെടുന്ന കോണ്ടിനോ നോയ്‌സി ബോയ് എന്ന മോഡലുമായാണ് ബ്രാൻഡിന്റെ ഇത്തവണത്തെ വരവ്12,995 രൂപയാണ് സൈക്കിളിന് മാർക്കറ്റിൽ വിലവരുന്നത്. സൈക്ലിങ് ഹോബിയാക്കിയവർക്ക് മുതൽ പ്രൊഫഷണലുകൾക്ക് വരെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന സൈക്കിളാണ് കോണ്ടിനോ നോയ്‌സി ബോയ്.BMX റൈഡിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന കോണ്ടിനോ നോയ്‌സി ബോയ്ക്ക് BMX ഹാൻഡിൽബാറുകളും 360 ഡിഗ്രി ഫ്രീസ്‌റ്റൈൽ റോട്ടറും വരെ കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
റൈഡർമാർക്ക് സമാനതകളില്ലാത്ത കൺട്രോളും എജിലിറ്റിയും വാഗ്ദാനം ചെയ്യുന്ന നൂതന ഘടകങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. പ്രത്യേകം രൂപകൽപ്പന ചെയ്ത യുബ്രേക്കുകൾ എക്‌സ്ട്രീം കൺട്രോളാണ് നൽകുന്നത്. ഇവയെല്ലാം സുരക്ഷിതവും ആനന്ദദായകവുമായ റൈഡാണ് ഉറപ്പാക്കുന്നത്. ഇന്റഗ്രേറ്റഡ് സ്റ്റണ്ട് പെഗ്ഗുകളോടെ BMX സാഹസികതകളുടെയും സ്റ്റണ്ടുകളുടെയും ലോകത്തേക്ക് ആർക്കും കടന്നുചെല്ലാൻ നോയ്‌സി ബോയ് സൈക്കിൾ ഉപയോഗപ്പെടുത്താം.സൈക്കിളിന്റെ ലോഞ്ചിങ് പ്രമാണിച്ച് കമ്പനി ഇപ്പോൾ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 4,335 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് നോയ്‌സി ബോയ് സൈക്കിളിന് ലോഞ്ചിങ് പീരിഡിൽ ലഭിക്കുന്നത്. കൂടാതെ മൗണ്ടൻ ബൈക്കുകൾ, ഫാറ്റ് ബൈക്കുകൾ, ബിഎംഎക്‌സ് ബൈക്കുകൾ, ഹൈ പെർഫമോൻസ് സിറ്റി ബൈക്കുകൾ എന്നിവയുൾപ്പെടെ വിവിധ മൾട്ടിസ്പീഡ് ഓപ്ഷനുകളുള്ള സൈക്കിളുകളും ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ സ്‌ട്രൈഡർ സൈക്കിൾസ് വാഗ്ദാനം ചെയ്യുന്നത്.
Read Also : ഇരുചക്ര വാഹന മേഖലയിൽ ഓലയുടെ വിപ്ലവം