web analytics

താലൂക്ക് സപ്ലൈ ഓഫീസർ റേഷനകട അടച്ചുപൂട്ടാനെത്തിയത് അടിച്ച് പാമ്പായി; ഓടിച്ചിട്ട് പിടിച്ച് മദ്യപരിശോധന നടത്തിച്ച് നാട്ടുകാർ

താലൂക്ക് സപ്ലൈ ഓഫീസർ റേഷനകട അടച്ചുപൂട്ടാനെത്തിയത് അടിച്ച് പാമ്പായി; ഓടിച്ചിട്ട് പിടിച്ച് മദ്യപരിശോധന നടത്തിച്ച് നാട്ടുകാർ

കോതമംഗലം: റേഷൻകട സസ്പെൻഡ് ചെയ്യാൻ താലൂക്ക് സപ്ലൈ ഓഫീസർ എത്തിയത് മദ്യപിച്ച്. നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് മദ്യപരിശോധന നടത്തിയതോടെ സപ്ലൈ ഓഫീസർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇരമല്ലൂരിലാണ് സംഭവം.

താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചനെതിരെയാണ് പൊലീസ് കേസെടുത്തത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന്റെ പേരിൽ ഇയാൾക്കെതികെ വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടാകുമെന്നാണ് സൂചന.

ഇരമല്ലൂർ നമ്പർ 14 ലൈസൻസി സി.എം. അലിയാരിന്റെ റേഷൻകട സസ്പെൻഡ് ചെയ്യാനാണ് ഷിജു കെ തങ്കച്ചൻ മദ്യപിച്ചെത്തിയത്. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇരമല്ലൂർ നമ്പർ 14 റേഷൻകടയുടെ ലൈസൻസിയായ സി.എം. അലിയാർ കട അരമണിക്കൂർ താമസിച്ച് തുറന്നതിനാൽ, റേഷൻകട സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചു.

ആദ്യം റേഷനിങ് ഇൻസ്പെക്ടർ കടയിൽ എത്തിയെങ്കിലും, ലൈസൻസി സസ്പെൻഷൻ ഓർഡർ കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന്, താലൂക്ക് സപ്ലൈ ഓഫീസർ ഷിജു കെ. തങ്കച്ചൻ സ്ഥലത്തെത്തി.

ഓഫീസർ നടപടികൾ ആരംഭിച്ചപ്പോൾ, കടയുടമ, നാട്ടുകാർ, മറ്റ് റേഷൻ വ്യാപാരികൾ എന്നിവരുമായി വാക്കുതർക്കം ഉണ്ടായി. ഓഫീസർ ജോലി തടസ്സപ്പെടുത്തുന്നതായി പൊലീസിൽ അറിയിച്ചെങ്കിലും, നാട്ടുകാരിൽ ചിലർ അദ്ദേഹത്തിന്റെ മദ്യപാനത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു.

ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഓഫീസറെ, റേഷൻ സംഘടന ഭാരവാഹികളുടെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു. പിന്നീട് നെല്ലിക്കുഴിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും, ഓഫീസർ പരിശോധനയ്ക്ക് വിസമ്മതിച്ചു. ഇതോടെ ഓഫീസർ കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു, പക്ഷേ നാട്ടുകാർ പിന്തുടർന്ന് പിടികൂടി.

പിന്നീട് പൊലീസ് സാന്നിധ്യത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, ഷിജു കെ. തങ്കച്ചൻ മദ്യപിച്ചതായി സ്ഥിരീകരിച്ചു. പൊലീസ് ഈ വിവരം ബന്ധപ്പെട്ട വകുപ്പിന് കൈമാറി. വകുപ്പുതല പ്രാഥമിക അന്വേഷണത്തിന് ശേഷം റിപ്പോർട്ട് തിരുവനന്തപുരം കമ്മീഷണർ ഓഫീസിലേക്ക് അയച്ചു.

ഓഫീസറെ പിന്നീട് ശാരീരിക അസ്വാസ്ഥ്യം മൂലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, റേഷനിങ് ഇൻസ്പെക്ടർ നെല്ലിക്കുഴി വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിൽ റേഷൻകട സീൽ ചെയ്തു. എന്നാൽ, മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കട തുറന്ന് കൊടുക്കാൻ ധാരണയായതായി സൂചന.

റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കട തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് ഉച്ചയ്ക്ക് 12-ന് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് റേഷൻവ്യാപാരികൾ അറിയിച്ചു.

English Summary :

In Iramalloor, Kerala, a Taluk Supply Officer was caught drunk while attempting to suspend a ration shop. Locals intervened, and police registered a case. Departmental inquiry underway.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി സോഷ്യൽ മീഡിയയിൽ...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

‘ഇത് ചരിത്രം കുറിക്കും’; വികസിത ഭാരതത്തിന് സ്ത്രീശക്തി അനിവാര്യം, വനിതാ ബില്ലിൽ ആവേശം വിതറി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് വനിതാ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ...

Related Articles

Popular Categories

spot_imgspot_img