web analytics

ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കരുതലൊരുക്കി താലൂക്ക് ആശുപത്രി…!

ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കൃത്യമായ ചികിത്സ ലഭ്യമാക്കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കട്ടപ്പന താലൂക്ക് ആശുപത്രി.

ഗൈനക്കോളജി വിഭാഗമില്ലാത്ത താലൂക്ക് ആശുപത്രിയിലാണ് ഗുരുതരാവസ്ഥയിൽ എത്തിയ അമ്മയ്ക്കും കുഞ്ഞിനും ശുശ്രൂഷകൾ നൽകി ഡോക്ടർമാർ കരുതലായത്.

ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് കാഞ്ചിയാർ സ്വദേശിനിയായ സ്ത്രീയെ വീട്ടിൽ പ്രസവിച്ചതിനെത്തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

‘വട്ടത്തറയച്ചോ … കൊട്ടിക്കേറിക്കോ…’ പള്ളിമുറ്റത്ത് ചെണ്ടകൊട്ടാൻ പരിശീലിച്ച് വികാരിയും…!

ഉടൻതന്നെ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ദ ഡോക്ടർ ഗ്രീഷ്മ മത്തച്ചൻ പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് ആശുപത്രി ആർഎംഒ ഇൻചാർജായ ഇഎൻടി ഡോ. ബെറ്റിയെ വിളിച്ചു വരുത്തുകയുമായിരുന്നു.

ഗൈനക്കോളജിയുടെ സേവനം ലഭ്യമല്ലാത്ത കട്ടപ്പന താലൂക്കാശുപത്രിയിൽ ഡോ.ബെറ്റിയുടെയും ഡോ.ഗ്രീഷ്മയുടെയും അവസരോചിതമായ ഇടപെടൽ മൂലമാണ് കുട്ടിയെ പൂർണ ആരോഗ്യത്തോടെ സംരക്ഷിക്കുവാൻ കഴിഞ്ഞത്.

കാഞ്ചിയാർ സ്വദേശിയായ യുവതിക്ക് ജൂലൈ ഏഴിനാണ് പ്രസവത്തിന്റെ തിയതി നൽകിയത്. ഇതിനിടയിലാണ് വീട്ടിൽ പ്രസവം നടന്നതും.

തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ ഉടൻതന്നെ കട്ടപ്പന താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

Other news

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ് കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

Related Articles

Popular Categories

spot_imgspot_img