web analytics

താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്; കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിനകത്തൊരു പഞ്ചനക്ഷത്ര ഹോട്ടൽ; മാറുന്നകാലത്തിനൊത്ത് നിരന്തരം നവീകരിക്കപ്പെട്ടാലെ നിലനിൽപ്പുള്ളൂ എന്ന് മുഖ്യമന്ത്രി

മാറുന്നകാലഘട്ടത്തിന് അനുസരിച്ച് നിരന്തരം നവീകരിക്കപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ നിലനിൽപ്പുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവമാധ്യമങ്ങൾ നിത്യജീവിതത്തിൽ സ്വാധീനം ചെലുത്തു ഇക്കാലത്ത് മികച്ച സേവനങ്ങൾ നൽകിയാൽ മാത്രം പോരാ. അവയുടെ ഗുണഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം. ഉൽപ്പന്നവും സേവനവും ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാൻ പ്രൊഫഷണൽ മാർക്കറ്റിങ് വേണമെന്ന സിയാലിൻറെ സമീപനം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാതൃകയാണ്.

മാർക്കറ്റിനെക്കുറിച്ച് മികച്ച ഗവേഷണം നടത്തിയശേഷം ആസൂത്രണത്തോടെ ഒരു പദ്ധതി നടപ്പിലാക്കിയാൽ അത് വലിയ വിജയമാകും എന്നതിൻറെ ഉദാഹരണമാണ് കഴിഞ്ഞ സെപ്റ്റംബറിൽ സിയാലിൽ ആരംഭിച്ച 0484 എയ്‌റോ ലോഞ്ച്. ‘ആർട്ട് ഓഫ് അഫോർഡബിൾ ലക്ഷ്വറി’ എന്ന അതിന്റെ ആശയം അതിൻറെ ഉപയോക്താക്കളിലേയ്ക്ക് കൃത്യമായി എത്തിക്കാൻ സാധിച്ചു.

വിനോദസഞ്ചാര വികസനത്തിൽ ലോകത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരായ നമ്മുടെ യാത്രക്കാർ വളരുന്നതനനുസരിച്ച് നമ്മൾ നൽകുന്ന സേവനങ്ങളും പരിഷ്‌ക്കരിക്കപ്പെടണമെന്ന പശ്ചാത്തലത്തിലാണ്, സ്വന്തമായുള്ള ഭൂമിയുടെ വിനിയോഗം എന്ന ആശയത്തിലൂന്നി ഈ പഞ്ചനക്ഷത്ര ഹോട്ടൽ ഉടലെടുത്തത്. ഇന്ത്യയിൽ ഇത്തരം ഒരു ബിസിനസ് മാതൃകയിൽ ഹോട്ടൽ സംരംഭം തുടങ്ങാൻ കഴിഞ്ഞിട്ടുള്ള രണ്ടാമത്തെ വിമാനത്താവളമായി സിയാൽ.

ഭാവി വികസനം ലക്ഷ്യമിട്ട് മൂന്നാം ടെർമിനൽ വികസനം, ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ്, കമേഴ്‌സ്യൽ കോംപ്ലക്‌സ്, ഗോൾഫ് ടൂറിസം പദ്ധതി എന്നിവയുൾപ്പെടെ വികസനം സിയാൽ നടത്തി വരികയാണ്. ഇവയെല്ലാം തന്നെ 2025-26 സാമ്പത്തികവർഷത്തിൽ പൂർത്തിയാകും. ഇപ്പോൾ താജ് ഗ്രൂപ്പ് നടത്തിയതു പോലുള്ള അനുബന്ധ നിക്ഷേപവും കൊച്ചി വിമാനത്താവള മേഖലയിലേയ്ക്ക് ആകർഷിക്കപ്പെടും.

കൂടുതൽ വിമാനകമ്പനികളെ ആകർഷിക്കുക, പ്രദേശികമായ കണക്ടിവിറ്റി വർധിപ്പിക്കുക, പരമാവധി സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുക, അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക. എം.ആർ.ഒ സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നിവയിലൂടെ രാജ്യത്തിൻറെ പ്രവേശന കവാടമായി മാറുക എന്നതാണ് സിയാലിൻറെ ലക്ഷ്യം.

ആഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കി, ഔപചാരികമായി നടത്തിയ ചടങ്ങിൽ മന്ത്രി പി.രാജീവ് അധ്യക്ഷനായിരുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് സ്വാഗതം പറഞ്ഞു. ഐ. എച്ച്. സി. എൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപിക റാവു വിശിഷ്ടാതിയായിരുന്നു. ഐ. എച്ച്. സി. എൽ സീനിയർ വൈസ് പ്രസിഡന്റ്, സത്യജീത് കൃഷ്ണൻ, സിയാൽ ഡയറക്ടർമാരായ, എൻ. വി. ജോർജ്, ഡോ. പി. മുഹമ്മദലി , എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി.കെ.ജോർജ്, ജയരാജൻ വി, സി.എഫ്.ഒ സജി ഡാനിയേൽ, എയർപോർട്ട് ഡയറക്ടർ ജി.മനു എന്നിവർ പങ്കെടുത്തു. സിയാൽ ജനറൽ മാനേജർ രാജേന്ദ്രൻ ടി. കൃതജ്ഞത രേഖപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം കൊച്ചി: കൊടുംചൂടിന്...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6...

Related Articles

Popular Categories

spot_imgspot_img