web analytics

എടിഎമ്മിൽ യുവാവിന്റെ തൂമ്പാപ്പണി! ഇടത്തുനിന്നും വലത്തു നിന്നും കിളച്ചിട്ടും വെറുംകയ്യോടെ മടങ്ങേണ്ടി വന്നു; സംഭവം കണ്ണൂരിൽ

കണ്ണൂർ: എടിഎം കുത്തിത്തുറക്കാൻ ഹെൽമെറ്റും ധരിച്ച് തൂമ്പയുമായി എത്തിയ യുവാവിനെ പിടികൂടി കണ്ണൂർ പോലീസ്. പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎം കൗണ്ടർ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചയാളാണ് പൊലീസിന്റെ പിടിയിലായത്.

എടിഎമ്മിലെ സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പോലീസ് പിടിയിലായത്. ക്രിസ്മസ് ദിവസം രാത്രിയിലായിരുന്നു സംഭവം.

ഹെൽമറ്റ് ധരിച്ച് മുഖം മറച്ചെത്തിയ യുവാവ് തൂമ്പ ഉപയോ​ഗിച്ച് എടിഎമ്മിന്റെ രണ്ട് വശത്തും കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കണ്ട അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ വിനീതിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ചയോടെ പ്രതിയെ പിടികൂടി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img