നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക ക്ഷണം. ഡല്‍ഹിയിലെ കേരള ഹൗസിനാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അഭ്യർത്ഥന കൊണ്ടുള്ള ക്ഷണക്കത്ത് ലഭിച്ചത്.
പിണറായി വിജയന് പുറമേ ഗവര്‍ണറെയും സംസ്ഥാനത്തെ എംപിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് സംസ്ഥാനത്ത് നിന്ന് 115 ബിജെപി നേതാക്കള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.
സത്യപ്രതിജ്ഞ ചടങ്ങിന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. വൈകീട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഖാര്‍ഗെ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
Read More: സത്യപ്രതിജ്ഞാ ചടങ്ങ്; മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് മോദി, അസൗകര്യമറിയിച്ച് നടൻ