പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് വീഴ്ത്തിയ പ്രതി പിടിയിൽ
കേരള തമിഴ്‌നാട് അതിർത്തി പട്ടണമായ കുമളിയിൽ എൽഡിഎഫ് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ നടത്തിയ ജാഥയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കല്ലുക്കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ.
പുത്തൻപുരയ്ക്കൽ ശ്രീക്കുട്ടനാ(29) ണ് പിടിയിലായത്. നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമളി വണ്ടൻമേട് ജങ്ഷനിൽ എൽഡിഎഫ്പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ടൗണിൽ നടത്തിയ ജാഥയ്ക്കിടെ വാക്കേറ്റമുണ്ടായി.
ഇതിനിടെ ടൗണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ കെ. രാജേഷ് കുമാറിനുനേരെ പ്രതി കല്ലെറിയുകയായിരുന്നു. ഗുരുതരമായ തലയ്ക്ക് പരിക്കേറ്റ ഉദ്യേഗസ്ഥനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീക്കുട്ടൻ കല്ലെറിയുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









