തൃശ്ശൂർ: തൃശൂർ പൂരത്തിന് സുരേഷ് ഗോപി ആംബുലൻസ് ചെയ്തെന്ന പരാതിയിൽ നടപടിയുമായി പോലീസ്. വരാഹി അസോസിയേറ്റ്സ് സി ഇ ഒ അഭിജിത്തിനെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. തൃശൂർ ഈസ്റ്റ് പൊലീസ് ആണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.(Suresh Gopi misused ambulance service; Police called Varahi CEO for questioning)
തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് എത്താനായി സുരേഷ് ഗോപിക്ക് ആംബുലൻസ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആയിരുന്നു ഡ്രൈവറുടെ മൊഴി. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്സായിരുന്നു.
പൂരനഗരിയിലെത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.