web analytics

സുരേഷ് ഗോപി സിൻസിയർ ജെന്റിൽമാനാണ്;കാരണമറിയാതെ പ്രതികരിക്കാനില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഒ.ബി.സി സംവരണം ഈഴവർ ഉൾപ്പടെയുള്ള വിഭാഗങ്ങൾക്കുള്ള ഭരണഘടനാവകാശമാണ്, അതിനെ പിൻവാതിലിലൂടെ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കാൻ ശ്രമിച്ചാൽ ബി.ജെ.പി എതിർക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

ഒ.ബി.സി റിസർവേഷൻ മതാടിസ്ഥാനത്തിലാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന വികാരം ഈഴവ വിഭാഗത്തിനുണ്ട്.

അതിനെ എതിർക്കാൻ അവർക്ക് അവകാശമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല.

മാദ്ധ്യമപ്രവർത്തകരോടുള്ള സുരേഷ് ഗോപിയുടെ സമീപനത്തിന്റെ കാരണമറിയാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി സിൻസിയർ ജെന്റിൽമാനാണ് അതുമാത്രമല്ല മാദ്ധ്യമ പ്രവർത്തകരെ അടക്കം ബഹുമാനിക്കുന്ന പാർട്ടിയാണ് ബി.ജെ.പി.

ജബൽപൂർ സംഭവത്തെ വിവാദമാക്കുന്നത് പ്രീണന രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസും ഇടത് മുന്നണിയുമാണ്.

ജബൽപൂരിൽ ആക്രമണത്തിന് ഇരയായ വൈദികർക്ക് തീർച്ചയായും നീതി ഉറപ്പാക്കും. ക്രൈസ്തവ സഭകളുടെ സ്വത്തിനെപറ്റിയുള്ള ലേഖനം തെറ്റെന്ന് കണ്ടാണ് ഓർഗനൈസർ പിൻവലിച്ചത്.

ഭൂമി കൈവശം വയ്ക്കുന്നത് തെറ്റല്ല. എന്നാൽ തട്ടിയെടുക്കുന്നതാണ് തെറ്റ്. ക്രൈസ്തവസഭയ്‌ക്കെന്നല്ല ആർക്കും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള അവകാശമുണ്ട്.

നോക്കുകൂലിയുടെ കേരളമല്ല, വികസിത കേരളമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ വധത്തിന് പിന്നിൽ ആര്? 

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ...

പലരും ഒഴിഞ്ഞുമാറി, ഒടുവിൽ ആ ’13-ാം നമ്പർ’ കാർ കെ.എം. ഷാജിക്ക്! അന്ധവിശ്വാസങ്ങളെ തള്ളി മന്ത്രിയുടെ മാസ്സ് എൻട്രി

പലരും ഒഴിഞ്ഞുമാറി, ഒടുവിൽ ആ '13-ാം നമ്പർ' കാർ കെ.എം. ഷാജിക്ക്! അന്ധവിശ്വാസങ്ങളെ...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ!

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി...

Related Articles

Popular Categories

spot_imgspot_img