web analytics

മദ്രസകൾ അടയ്‌ക്കേണ്ട; ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം നടപ്പിലാക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്

രാജ്യത്ത് മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം നടപ്പിലാക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാരിനെയും സംസ്ഥാനങ്ങളെയും വിലക്കി സുപ്രീംകോടതി. Supreme Court stays the move to close madrasas.

ജൂൺ ഏഴിന് യോഗി ആദിത്യനാഥ്‌ സർക്കാരിനു ലഭിച്ച ബാലാവകാശ കമ്മിഷന്റെ കത്തിനെ അടിസ്ഥാനമാക്കിയായിരുന്നു നടപടി. ഇതിനെതിരെ ‘ജാമിയത് ഉലമ ഇ ഹിന്ദ്’ എന്ന മുസ്ലിം സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർഥികളെയും എയ്ഡഡ് മദ്രസകളിലെ അമുസ്ലിം വിദ്യാർഥികളെയും മാറ്റാനുള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ കൗൺസിലിൻ്റെ അംഗീകാരമില്ലാത്ത മദ്രസകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും കൗൺസിൽ സ്‌കൂളിൽ പ്രവേശനം നൽകണമെന്ന് ഉത്തർപ്രദേശ് സർക്കാർ ജൂൺ 26ന് ഉത്തരവിറക്കിയിരുന്നു.

സർക്കാർ ധനസഹായത്തോടെയുള്ള മദ്രസകളിൽ പഠിക്കുന്ന എല്ലാ അമുസ്‌ലിം വിദ്യാർഥികൾക്കും ഔപചാരിക വിദ്യാഭ്യാസം നൽകുന്നതിനായി അടിസ്ഥാന വിദ്യാഭ്യാസ കൗൺസിലിൻ്റെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കണമെന്നും കത്തിൽ ശിപാർശ ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img