ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പ്രശസ്തിക്കു വേണ്ടിയുള്ള ഹര്‍ജിയാണെന്ന് സുപ്രീം കോടതി വിമർശിച്ചു. ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് എന്തിനെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു.(Supreme Court rejected plea seeking CBI investigation in Hema Committee report)
അഭിഭാഷകനായ അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നത്. കേസിൽ കോടതിയിൽ വാദം ഉന്നയിച്ചതും അജീഷ് തന്നെയാണ്. എന്നാൽ ഇതു ചട്ട വിരുദ്ധമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.വി.ഭട്ടി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരനായിട്ടും എന്തുകൊണ്ട് അഭിഭാഷകന്‍റെ വേഷം ധരിച്ചെന്നും കോടതി ചോദിച്ചു. ജഡ്ജിമാരായ ഹൃഷികേശ് റോയ്, എസ്.വി.ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.