web analytics

സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് വൈകിട്ട് വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ഏപ്രിൽ 10 മുതൽ 19 വരെയാണ് വിഷു– ഈസ്റ്റർ ഫെയർ ഉണ്ടാകുക.

ഏപ്രിൽ 14 വിഷു ദിനത്തിലും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും. തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും ഉണ്ട്.

13 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി കൺസ്യുമർ ഫെഡിന്റെ വിഷു ഈസ്റ്റർ സഹകരണ വിപണി ഏപ്രിൽ 12 മുതൽ 21 വരെ ഉണ്ടാകും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവക്കാണ് സബ്‌സിഡി നൽകുന്നത്.

പൊതു വിപണിയിൽ 1605 രൂപയിലധികം വില വരുന്ന സാധനങ്ങൾ 1136 രൂപയ്ക്കാണ് കൺസ്യുമർ ഫെഡ് വഴി ലഭ്യമാക്കുന്നത്. 40 ശതമാനത്തോളം വില കിഴിവാണ് ഓരോ ഉപഭോക്താവിനും ലഭിക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img