web analytics

ഇതിഹാസത്തിന് ഇന്ന് വിടവാങ്ങൽ; സുനിൽ ഛേത്രിയുടെ വിരമിക്കൽ മത്സരം കുവൈത്തിനെതിരെ

കൊൽക്കത്ത: ഇതിഹാസ താരം സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരം ഇന്ന്. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുക. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് നടക്കുന്ന മത്സരത്തിൽ കുവൈത്തുമായി ഏറ്റുമുട്ടും.(Sunil Chhetri farewell match today)

ലോക ഫുട്ബാളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയതില്‍ മൂന്നാം സ്ഥാനത്ത് സുനില്‍ ഛേത്രിയാണ്. ഛേത്രിക്ക് മുന്നില്‍ രണ്ടു പേര് മാത്രമാണുള്ളത്. സാക്ഷാല്‍ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. 39-കാരനായ താരം 2005-ലാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമായത്. 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടി.

മെയ് 16നാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് സുനില്‍ ഛേത്രി ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഛേത്രി ഈ തീരുമാനം അറിയിച്ചത്.

 

Read Also: ആലപ്പുഴ മെഡിക്കൽകോളജിൽ നവജാതശിശു മരിച്ചത് ചികിൽസാ പിഴവുമൂലമെന്ന് ആരോപണം; മൃതദേഹവുമായി ലേബർ റൂമിനു മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ

Read Also: ചെക്ക് നഗരമായ പർദുബിസിൽ വൻ ട്രെയിൻ അപകടം; 4 പേർ മരിച്ചു; 15 ലേറെപ്പേർക്ക് പരിക്ക്; ട്രെയിനിൽ കാൽസ്യം കാർബൈഡ് ഉണ്ടായിരുന്നതായി അധികൃതർ

Read Also: നിഷയുടെ സ്വപ്നങ്ങൾക്ക് ഡബിൾ ബെല്ലടിച്ച് ഗണേഷ് കുമാർ; ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹം സഫലമായ സന്തോഷത്തിൽ പ്രവാസി വനിത !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img