കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സ്‌റ്റൈല്‍മന്നന്‍ മൂവി

ബോക്‌സ്ഓഫീസില്‍ കോടികള്‍ കൊയ്യുന്ന രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ ഔദ്യോഗിക കലക്ഷന്‍ പുറത്തുവിട്ട് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ടോട്ടല്‍ ഗ്രോസ് കലക്ഷന്‍ 375.40 കോടിയാണ്. തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കലക്ഷനാണിതെന്നും സണ്‍ പിക്‌ചേഴ്‌സ് അവകാശപ്പെടുന്നു.

കമല്‍ഹാസന്‍ ചിത്രം വിക്രത്തിന്റെ ലൈഫ് ടൈം ഗ്രോസ് മറികടന്ന് തമിഴിലെ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായി ‘ജയിലര്‍’ മാറിക്കഴിഞ്ഞു. യന്തിരന്‍ 2, പൊന്നിയിന്‍ സെല്‍വന്‍ (ആദ്യഭാഗം) എന്നിവയാണ് തമിഴില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിച്ച സിനിമകള്‍.

ജയിലര്‍ സിനിമയുടെ ഒരാഴ്ചത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

തമിഴ്‌നാട്ടില്‍ നിന്നും മാത്രം 130 കോടി

ആന്ധ്രപ്രദേശ്‌തെലങ്കാന 54 കോടി

കേരള- 36 കോടി

കര്‍ണാടക- 47 കോടി

റെസ് ഓഫ് ഇന്ത്യ- 9 കോടി

ഓവര്‍സീസ്- 155 കോടി

ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ രാത്രി ഷോകളില്‍ 87% സീറ്റുകളും നിറയുന്നു. രാജ്യത്തെ മിക്ക നഗരങ്ങളിലെയും കണക്കാണിത്. 40% കടന്നാല്‍പോലും വലിയ നേട്ടമാണ്. ആദ്യ 4 ദിവസത്തിനു ശേഷം മിക്ക ഹിറ്റ് സിനിമയ്ക്കും ഇത് 30 ശതമാനത്തില്‍ താഴെയാണ്. ആദ്യ 4 ദിവസംകൊണ്ടു ജയിലര്‍ യുഎസില്‍ 34 കോടി രൂപയും യുഎഇയില്‍ 23.4 കോടിയും യുകെയില്‍ 8 കോടിയും മലേഷ്യയില്‍ 18 കോടിയുമാണു കലക്ഷനുണ്ടാക്കിയത്.

രാജ്യത്തിനകത്തും പുറത്തുമായി ആദ്യ ദിവസത്തെ 95.78 കോടി രൂപയ്ക്കും ശേഷം രണ്ടാം ദിവസം 56 കോടിയിലേക്കു കലക്ഷന്‍ താഴ്ന്നു. എന്നാല്‍ പിന്നീടു കത്തിക്കയറി. മൂന്നാം ദിവസം 68 കോടിയും നാലാം ദിവസം 82.36കോടിയും കലക്ഷന്‍ നേടി. സ്വാതന്ത്ര്യ ദിനത്തില്‍ ഇത് 90 കോടിയോളമെന്നാണ് അനൗദ്യോഗിക കണക്ക്. 4 ദിവസംകൊണ്ടു മാത്രം 303 കോടിയാണു രാജ്യത്തും പുറത്തുമായുള്ള കലക്ഷന്‍. 15ന് ഇന്ത്യയില്‍ മാത്രം 33കോടിയാണു വരുമാനം.

2 മാസത്തോളമായി വന്‍ ഹിറ്റുകളില്ലാതെ പ്രയാസപ്പെട്ടിരുന്ന കേരളത്തിലെ അറുനൂറോളം തിയറ്ററുകളില്‍ ജയിലര്‍ പ്രദര്‍ശിപ്പിച്ച എല്ലാവര്‍ക്കും ലാഭം കിട്ടി. 6 ലക്ഷം മുതല്‍ 50 ലക്ഷംവരെ (സ്‌ക്രീനിന്റെ എണ്ണമനുസരിച്ച്) 6 ദിവസംകൊണ്ട് തിയറ്റര്‍ ഓഹരിയായി കിട്ടിയിട്ടുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , പെൺകുട്ടികളെ അപരിചിതർക്ക് വിവാഹം ചെയ്തു നൽകും; പ്രതികൾക്കായി തിരച്ചിൽ

ഗുവാഹത്തി: അസാമിൽ നിന്ന് കടത്തിക്കൊണ്ടു പോയ പെൺകുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു. തൊഴിൽ...

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

രാജ്യത്തു തന്നെ ആദ്യത്തേതായിരിക്കും; ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം

കൊച്ചി: വിശാലമായ സംസ്കൃത സർവകലാശാല ക്യാംപസിനകത്തു പക്ഷികൾക്കു മാത്രമായി ഒരു സങ്കേതം!...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!