ഒരു യഥാര്‍ത്ഥ ആൺ കുടുംബത്തിന്റെ നെടുംതൂണായിരിക്കും എന്നാതാണ് പറയുക. ഏതു സ്ത്രീയാണ് ഭർത്താവിന്റെ സംരക്ഷണവും കരുതലും ആഗ്രഹിക്കാത്തത്? എങ്കിൽ ഒരാളെ യഥാര്‍ത്ഥ മനുഷ്യന്‍ എന്ന് വിളിക്കണമെങ്കിൽ ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ചില സവിശേഷ സ്വഭാവ ഗുണങ്ങള്‍ ഉണ്ടായിരിക്കണം. (Studies show that women generally prefer men with these traits)
താഴെ പറയുന്ന സ്വഭാവ ഗുണങ്ങളുള്ള പുരുഷമാരെയാണ് സ്ത്രീകൾ പൊതുവെ ഇഷ്ടപ്പെടുക എന്നാണു ഈ മേഖലയിൽ പഠനം നടത്തിയവർ പറയുന്നത്:
ലോകം കീഴടക്കാന്‍ തയ്യാറാണന്ന രീതിയില്‍ സ്വയം ഒരുങ്ങിയിരിക്കുന്ന, എത്ര വിഷമകരമാണെങ്കിലും പരാതി പറയാതെ പിടിച്ചു നില്‍ക്കാനുള്ള മനോബലം കാണിക്കുന്ന പുരുഷന്മാരെ സ്ത്രീകൾ ഇഷ്ടപ്പെടും. ചെറിയ അസുഖങ്ങള്‍ വരുമ്പോഴേക്കും ഡോക്ടറുടെ നിര്‍ദ്ദേശം തേടില്ല.
വാക്കുകളിലും പ്രവര്‍ത്തികളിലും ഉത്തരവാദിത്ത്വമുള്ളവരായിരിക്കും ഇത്തരക്കാർ. വെല്ലുവിളികള്‍ ഏറ്റടുക്കുയും അവര്‍ ഏത് രീതിയിലും പൂര്‍ത്തീകരിക്കുകയും ചെയ്യും.
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൽപിക്കുന്ന ആണിനെ ഇഷ്ടപെടാത്ത ഏതു സ്ത്രീയാണുള്ളത്? അച്ചടക്കത്തിനായി ശ്രമിക്കുകയും കുട്ടികളെ വളരെ നന്നായി സംരക്ഷിക്കുകയുമൊക്കെ ചെയ്യും എന്നു സ്ത്രീകൾക്ക് ഒരു ആണിനെപ്പറ്റി തോന്നിയാൽ അവൾ അവനെ സ്വന്തമാക്കാൻ ആഗ്രഹിക്കും.
കുടംബ സംബന്ധമായാലും സ്ഥാപനസംബന്ധമായാലും ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്ത്വം ഉണ്ടായിരിക്കണം . മാതൃക ആകും ഒരു യഥാര്‍ത്ഥ മനുഷ്യന്‍. സ്വയം എന്നപോലെ മറ്റുള്ളവരോടും ബഹുമാനമുള്ളവരായിരിക്കും. സ്വന്തം ചിട്ടകളാല്‍ പരിധി നിശ്ചയിക്കുന്ന ഇവര്‍ സമയം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി മികച്ച ഫലം കണ്ടെത്തും.
പ്രാധാന്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള വിവേകം കാണിക്കുന്ന പുരുഷനെ സ്ത്രീകൾ സ്വന്തമാക്കാൻ കൊതിക്കും. ഒരു ഉപയോഗവും ലാഭവും ഇല്ലാത്ത കാര്യങ്ങള്‍ ഇത്തരം പുരുഷൻ ചെയ്യില്ല. നിരവധി വിനോദങ്ങള്‍ ഇവര്‍ക്കുണ്ടാകും.
ഉറച്ച മനസ്സോടെയും ശരീരത്തോടെയും ലക്ഷ്യം നേടാന്‍ സഹായിക്കുന്ന ശീലങ്ങളായിരിക്കും ഇവര്‍ക്കുണ്ടായിരിക്കുക. ശക്തി,കുടുംബം,പണം എന്നിവയിലായിരിക്കും ഇവര്‍ ശ്രദ്ധകേന്ദ്രീകരിക്കുക.