മലപ്പുറം: പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർഥികൾ പടക്കമെറിഞ്ഞതായി പരാതി. മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളിലാണ് സംഭവം. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതെന്ന് അധ്യാപകർ ആരോപിച്ചു.
സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പടക്കമെറിഞ്ഞത്. പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ അന്യേഷണം ആവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വസ്ത്രമെടുക്കാൻ വന്ന പന്ത്രണ്ടുകാരന് നേരെ ആക്രമണം; പ്രതിക്കെതിരെ പോക്‌സോ ചുമത്താൻ നിർദേശം
കോഴിക്കോട്: വസ്ത്രമെടുക്കാൻ വന്ന പന്ത്രണ്ടുകാരനെ ഉപദ്രവിച്ച കേസിലെ ജീവനക്കാരനെതിരെ പോക്‌സോ ചുമത്താൻ നിർദേശം. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നതായി സൂചനയുണ്ടെന്നാണ് വിവരം. കുറ്റ്യാടി തൊട്ടില്‍പ്പാലത്തെ ടെക്‌സ്റ്റൈല്‍സ് ഷോറൂമിലാണ് ആക്രമണം നടന്നത്.
സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ തൊട്ടില്‍പ്പാലം ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നൽകിയതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ തൊട്ടില്‍പ്പാലം ചാത്തന്‍കോട്ട് നടയിലെ ചേനക്കാത്ത് അശ്വന്തിനെ(28) തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.