web analytics

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം

ഇസ്താബൂള്‍: തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

ഇസ്താംബൂളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല. പ്രാദേശിത സമയം ഉച്ചയ്ക്ക് 12.49നാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളുണ്ടായോ എന്ന് പരിശോധിക്കുന്നുണ്ട്.

2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം ഉണ്ടായിരുന്നു. അന്ന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വലിയ ഭൂകമ്പവുമുണ്ടായി.

തുര്‍ക്കിയിലെ 11 പ്രവിശ്യകളെ ബാധിച്ച ദുരന്തത്തില്‍ 53,000 ആളുകൾക്കാണ് ജീവൻ നഷ്ടമായത്. സിറിയയില്‍ 6,000 പേരും മരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img