ആലപ്പുഴ: ആലപ്പുഴയില്‍ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (81)മരിച്ചത്. ആക്രമണത്തിൽ മുഖം പൂര്‍ണമായും കടിച്ചെടുത്ത നിലയിലാണ്.(Stray dog attack in alappuzha; elderly woman died)
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. എറണാകുളത്ത് ജോലി ചെയ്യുന്ന മകന്റെ തകഴിയിലെ വീട്ടിലെത്തിയതായിരുന്നു കാർത്യായനി. വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോഴാണ് നായ ആക്രമിച്ചത്. സംഭവസമയത്ത് കാർത്യായനി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.