കൊച്ചി: ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് സർവീസുകൾ ദീർഘിപ്പിച്ച് കൊച്ചി മെട്രോ. വൈകുന്നേരങ്ങളിൽ 10 സര്‍വ്വീസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ വരേയും സര്‍വ്വീസ് നടത്തും.(Christmas and New Year gift for travellers; Kochi Metro and Water Metro with more services)
ജനുവരി 4ാം തീയതി വരെയാണ് മെട്രോ അധിക സര്‍വീസുകള്‍ നടത്തുക. പുതുവത്സര ദിനത്തില്‍ അവസാന സര്‍വ്വീസ് തൃപ്പൂണിത്തുറയില്‍ നിന്ന് പുലര്‍ച്ചെ 1.30 നും ആലുവയില്‍ നിന്ന് 1.45 നും ആയിരിക്കും സര്‍വീസ് നടത്തുക.
അതേസമയം, പുതുവത്സര ആഘോഷങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഫോര്‍ട്ട് കൊച്ചിയിലായതിനാൽ വാട്ടർമെട്രോ ഹൈകോര്‍ട്ട് – ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് നടത്തും എന്നും അധികൃതർ അറിയിച്ചു. നേരത്തെ 30 മിനിറ്റ് ഇടവേളകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്തിയിരുന്നത്.