web analytics

ദുരൂഹതയുണർത്തി എറണാകുളത്ത് പൊതുഇടങ്ങളിൽ വിചിത്ര എഴുത്തുകൾ: ആശങ്കയിൽ ജനം: പരാതിയുമായി മരട് നഗരസഭ

എറണാകുളത്തും പരിസരപ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിൽ വിചിത്ര എഴുത്തുകൾ ദുരൂഹതയുണർത്തുന്നു. മരട്, തൃപ്പൂണിത്തറ നഗരസഭകളുടെയും കൊച്ചി കോർപ്പറേഷന്റെയും വിവിധ പ്രദേശങ്ങളായ കുണ്ടന്നൂർ, വൈറ്റില, പൊന്നുരുന്നി, തൈക്കുടം, തൃപ്പൂണിത്തറ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ഇത്തരം എഴുത്തുകൾ കാണാം. രാത്രിയിലാണ് ഇവ എഴുതുന്നത് എന്നാണ് സൂചന. (Strange writings in public places in Ernakulam raising mystery:)

നഗരസഭ സ്ഥാപിച്ച വിവിധ ബോർഡുകൾ, ബസ്റ്റോപ്പുകൾ, പാലങ്ങളുടെ വശങ്ങൾ, ദിശാസൂചകങ്ങൾ, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ ,ടെലഫോൺ, കേബിൾ, കെഎസ്ഇബി, ബോക്സുകൾ, ഉപേക്ഷിക്കപ്പെട്ട പഴയ വാഹനങ്ങൾ എന്നിവയിൽ എല്ലാം എഴുത്തുകൾ കാണാൻ കഴിയും. അർത്ഥം അറിയാത്ത ഇത്തരം എഴുത്തുകൾ വ്യാപകമാകുന്നതിൽ പരിസരവാസികൾക്ക് ആശങ്കയുണ്ട്.

എസ് ഐ സി കെ (sick ) എന്നാണ് ഈ എഴുത്തുകളിലെ വാചകങ്ങൾ വായിക്കാനാവുക. ഈ വരികൾക്ക് പിന്നിൽ ആരാണെന്നും എന്താണെന്നും ഇന്നുവരെ ദുരൂഹമാണ്. പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ വരയ്ക്കുന്ന ഗ്രാഫിറ്റി കൂട്ടായ്മകളുടെ പണിയാണ് എന്നാണ് വിഭാഗം പറയുന്നത്.

മുൻപ് ഇത്തരത്തിൽ കൊച്ചി മെട്രോയിലും ഗ്രാഫിറ്റി കൂട്ടായ്മകൾ രചനകൾ നടത്തിയിരുന്നു. അതാണ് ഇത്തരത്തിൽ ചിന്തിക്കാൻ കാരണം. നഗരത്തിലെ ദിശ ബോർഡുകളെ പോലും വികൃതമാക്കുന്ന ഇത്തരം നടപടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പോലീസിന് പരാതി നൽകിയിരിക്കുകയാണ് മരട് നഗരസഭ.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

Related Articles

Popular Categories

spot_imgspot_img