web analytics

നമ്പറും മാറ്റി കളറും മാറ്റി; ആശിച്ചു മോഹിച്ച് വാങ്ങിയ ബൈക്ക് മോഷ്ടിച്ച കള്ളൻമാരെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയത് ഉടമ തന്നെ

നമ്പറും മാറ്റി കളറും മാറ്റി; ആശിച്ചു മോഹിച്ച് വാങ്ങിയ ബൈക്ക് മോഷ്ടിച്ച കള്ളൻമാരെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയത് ഉടമ തന്നെ

തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാക്കൾ ഒടുവിൽ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ മുന്നിൽ തന്നെ ചെന്നുപെട്ടു. ഉടമയും സുഹൃത്തുക്കളും ചേർന്ന് കയ്യോടെ പിടികൂടിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ശ്രീനിവാസപുരം സ്വദേശി അമൽ സജീവിന്റെ ബൈക്കാണ് കഴിഞ്ഞ ഞായറാഴ്ച മോഷണം പോയത്. മോഷ്ടിച്ച ശേഷം ബൈക്കിന്റെ നിറവും നമ്പർ പ്ലേറ്റും മാറ്റി പ്രതികൾ നഗരത്തിൽ കറങ്ങുകയായിരുന്നു.

ഇതിനിടെ പെട്രോൾ അടിക്കാനായി ഒരു പമ്പിലെത്തിയപ്പോഴാണ്, അപ്രതീക്ഷിതമായി ബൈക്കിന്റെ ഉടമയായ അമൽ സജീവിന്റെ മുന്നിൽ തന്നെ അവർ എത്തിയത്.

സ്വന്തം വാഹനം തിരിച്ചറിഞ്ഞ അമൽ സജീവും സുഹൃത്തുക്കളും ഉടൻ തന്നെ യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ പ്രതികളിൽ ഒരാളായ ജയേഷ് ഓടി രക്ഷപ്പെട്ടു.

ബൈക്ക് ഓടിച്ചിരുന്ന രാഹുലിനെ അമലും സുഹൃത്തുക്കളും ചേർന്ന് പിടികൂടി പോലീസിന് കൈമാറി.

മോഷണവുമായി ബന്ധപ്പെട്ട് ഇടുക്കി തോപ്രാംകുടി സ്വദേശി രാഹുൽ (20), വർക്കല പാളയംകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ജയേഷ് (വിഷ്ണു–18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മോഷണത്തിന് പിന്നാലെ സമീപത്തെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അമൽ വർക്കല പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പുറമെ സ്വന്തം നിലയിലും അന്വേഷണം നടത്തിയിരുന്നു.

ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം വിവിധ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നതിനിടെയാണ്, നിറം മാറ്റിയ ബൈക്ക് അമലിന്റെ ശ്രദ്ധയിൽപ്പെട്ടത്.

നമ്പർ പ്ലേറ്റ് മാറ്റുകയും സീറ്റ് അടക്കമുള്ള ഭാഗങ്ങളിൽ സ്പ്രേ പെയിന്റ് അടിക്കുകയും ചെയ്ത നിലയിലായിരുന്നു ബൈക്ക്.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ, രക്ഷപ്പെട്ട ജയേഷിനെ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

English Summary

In Thiruvananthapuram, two youths who stole a bike were caught red-handed after unknowingly riding it to a petrol pump where the actual owner was present. The owner and his friends apprehended one suspect and handed him over to the police, while the second accused was later arrested. Both have been remanded in custody.

stolen-bike-thieves-caught-by-owner-thiruvananthapuram

Bike theft, Thiruvananthapuram, Petrol pump incident, Youth arrested, Kerala crime news, CCTV evidence

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img