web analytics

സംസ്ഥാന സ്‌കൂൾ കായികമേള ; ത്രോബോൾ മത്സരത്തിനിടെ പന്ത് ചെന്ന് വീണത് പാചകപ്പുരയിൽ

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ആവേശത്തിലാണ് കുട്ടികൾ. ഇത്തവണ കായികമേളയിൽ ഭിന്നശേഷി വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 14 വയസ്സിന് താഴെയുള്ള ഭിന്നശേഷി വിദ്യാർഥികളുടെ ത്രോബോൾ മത്സരം വാർത്തയിൽ ഇടം നേടി.

മത്സരത്തിൽ പങ്കെടുത്ത ഇടുക്കിയുടെ ജനറൽ താരം ഗജാനന്ദ് സാഹു എറിഞ്ഞ പന്ത് ചെന്ന് വീണത് ഗ്രൗണ്ടിന് പുറത്ത് കായിക താരങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന പാചകപ്പുരയിലാണ്. എറിഞ്ഞു പോയതുകൊണ്ട് അളക്കാതിരിക്കാൻ പറ്റുമോ, അതുമില്ല. ഒടുവിൽ ഗ്രൗണ്ടിലെ ചുറ്റുവേലിക്കിടയിലൂടെ ടേപ്പ് കടത്തി അളന്നു. 41 മീറ്റർ എന്ന് കണ്ടെടുക്കുകയും ചെയ്തു.

എന്നാൽ ഇനിയും ഈ കുട്ടി ഇങ്ങനെ തന്നെ എറിഞ്ഞാൽ എന്ത് ചെയ്യുമെന്നാണ് ഒഫീഷ്യൽ വിചാരിച്ചത്. അതോടെ തന്നെ ത്രോ സെക്ടർ മാറ്റാൻ തീരുമാനിച്ചു ഗ്രൗണ്ടിൽ തന്നെ ഏറ്റവും കൂടുതൽ ദൂരം അറിയാൻ കഴിയുന്ന തരത്തിൽ വീണ്ടും ക്രമീകരിച്ചു.

ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ ഇത്രയൊക്കെ ദൂരമേ എറിയാൻ സാധ്യതയുള്ളൂ എന്ന മുൻവിധി സംഘാടകർക്ക് തിരിച്ചടിയായി.

English summary : State School Sports Festival; During the throwball match, the ball fell into the kitchen

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img