web analytics

ബജറ്റ് അവതരണം പൂർത്തിയായി.ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് വള്ളത്തോളിന്‍റെ കവിത ചൊല്ലിയാണ്. ‘ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ’ എന്ന വരികള്‍ ചൊല്ലി. ബജറ്റ് അവതരണം പൂര്‍ത്തിയായതോടെ നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. നാളെ മുതൽ 11 വരെ സഭ ചേരില്ല.

ബജറ്റിലെ പ്രധാന കാര്യങ്ങൾ:

കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു.മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കും

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു.

മദ്യ വില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി.

പാട്ടത്തിന് നൽകുന്ന ഭൂമിക്ക് ന്യായവിലക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി. കേരള മുദ്ര പത്ര
നിയമത്തിൽ ഭേദഗതി വരുത്തും. പ്രതിവർഷം 40 കോടി അധിക വരുമാനം.

ഭൂരഹിതരായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാൻ 170 കോടി.

പട്ടിക വർഗ വികസനത്തിനായി ആകെ 859.5 കോടി

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 57 കോടി

പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി.

ചലച്ചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലക്ക് 127.39. കോടി

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി.

പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി

പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി.

വാര്‍ത്താവിനിമയ മേഖലയ്ക്ക് 37.2 കോടി

അംഗൻവാടി ജീവനക്കാർക്കുള്ള പുതിയ ഇൻഷുറൻസ് പദ്ധതിക്കായി 1.2 കോടി.

പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി വര്‍ധിപ്പിച്ചു.

സ്മാര്‍ട്ട് മിഷന്‍ പദ്ധതിക്ക് 100 കോടി.

ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി.

എകെജിയുടെ മ്യൂസിയം നിര്‍മാണത്തിന് 3.75 കോടി.

കൊച്ചിൻ ക്യാൻസർ സെന്‍ററിന് 14.5 കോടി. മലബാർ കാൻസർ സെന്‍ററിന് 28 കോടി.

ഹോമിയോ മേഖലക്ക് 6.8 കോടി

മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി. സർക്കാർ ആശുപത്രികളിൽ പുറത്ത് പുറത്ത് നിന്ന് ഫണ്ട് ശേഖരിക്കും.

പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി

സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പത്തു കോടി

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 486 കോടി.

സ്കൂളുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തും. ഓരോ ജില്ലയിലെയും ഒരു സ്കൂള്‍ മോഡല്‍ സ്കൂളായി ഉയര്‍ത്തും.

കൈറ്റ് പദ്ധതികൾക്കായി 38.5 കോടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാകുന്നവരില്‍നിന്നും സ്വീകരിക്കും.

ശബരിമല ഗ്രീൻഫീൽഡ് -1.85 കോടി.

കലാ സാംസ്കാരിക മേഖലക്ക് 170.49 കോടി

തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന ്7.5 കോടി.

കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി.

തൊഴിലുറപ്പ് പദ്ധതിക്ക് 230 കോടി

430 കോടിയുടെ ഉപജീവന പദ്ധതി

കുടുംബശ്രീ വഴി നടപ്പിലാക്കും

കൊച്ചിൻ ഷിപ്യാർഡിന് 500 കോടി

ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി

കശുവണ്ടി മേഖലയ്ക്ക് 53.36 കോടി

കാഷ്യു ബോർഡിന് 40.81 കോടി റിവോൾവിങ് ഫണ്ട്

കൈത്തറി ഗ്രാമത്തിന് 4 കോടി

കയർ വ്യവസായത്തിന് 107.6 കോടി

ഖാദി വ്യവസായത്തിന് 14.8 കോടി

കെഎസ്ഐഡിസി 127.5 കോടി KSIDC ക്ക്

കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി – 200 കോടി

ഐടി മേഖലയ്ക്ക് 507 കോടി

മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി

കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു

മൃഗസംരക്ഷണ മേഖലയ്ക്ക് 277.14 കോടി

കുടുംബശ്രീ ഉപജീവന പദ്ധതിക്ക് വിവിധ ഇനങ്ങളിലായി 430കോടി

7.6 കോടി ശബരിമല മാസ്റ്റർ പ്ലാൻ

ഇടുക്കി ഡാമിൽ ലേസർ ഷോ പദ്ധതി. 5 കോടി അനുവദിച്ചു.

തിരുവനന്തപുരത്ത് ലൈഫ് സയൻസ് പാർക്കിന് 35 കോടി

പുനർഗേഹം പദ്ധതിക്ക് 40 കോടി രൂപ

പൊഴിയൂരിൽ പുതിയ തുറമുഖം, ഫിഷിങ് ഹാർബറിന് 5 കോടി

തുറമുഖ വികസനം : 39.2 കോടി

കോട്ടയത്ത് 250 കോടി രൂപ ചെലവിൽ റബർ വ്യവസായ സമുച്ചയം സ്ഥാപിക്കും

റബർ താങ്ങുവില 10 രൂപ കൂട്ടി

ഡിജിറ്റൽ യൂണിവേഴ്സിറ്റി യില് 250 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കും

മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ

സ്പെഷ്യൽ സ്കോളർഷിപ്പ് ഫണ്ട് – 10 കോടി

25 സ്വകാര്യ വ്യവസായ പാർക്കുകൾ അനുമതി നൽകാൻ കഴിയുമെന്ന് പ്രതീക്ഷ

അടുത്ത വർഷം കേരളീയം നടത്താൻ 10 കോടി

കേരളത്തിന്റെ നേട്ടങ്ങളെയും വികസങ്ങളെയും കുറിച്ച് ഫീച്ചറുകളും പഠനങ്ങളും നടത്തുന്നവർക്ക് പ്രോത്സാഹന സമ്മാനം 10ലക്ഷം

അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 50 കോടി. ഗ്രാമ വികസനത്തിന് 1868. 32 കോടി.

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി. തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിന് പത്തുകോടി

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ

തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി

ഔട്ടർ റിങ് റോഡ് വേഗത്തിൽ പൂർത്തിയാക്കും.

ചൈന മോഡലിൽ ഡവലപ്മെൻ്റ് സോൺ സ്ഥാപിക്കും

കേരളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിൽ

സംസ്ഥാനം അതിവേഗം നവീകരിക്കപ്പെടുന്നു

കേന്ദ്രത്തിന് ശത്രുതാ മനോഭാവം

കേരളത്തെ തകർക്കാനാവില്ല

മൂന്ന് വർഷം കൊണ്ട് മൂന്ന് ലക്ഷം കോടി നിക്ഷേപം ലക്ഷ്യം

Read Also: ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നവരാണോ നിങ്ങൾ ? സൂക്ഷിക്കുക, അൽഷിമേഴ്‌സ് അരികെയുണ്ട് ! : പഠനം

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

റെന്റ് എ കാർ ബിസിനസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; നടപടി എടുക്കാതെ മോട്ടോർ വാഹനവകുപ്പ്

റെന്റ് എ കാർ ബിസിനസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; നടപടി എടുക്കാതെ...

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി ബെംഗളൂരു: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ...

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരം:...

ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പക; ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും

ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും ബെംഗളൂരു ∙ കര്‍ണാടകയെ നടുക്കി...

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില തിരുവനന്തപുരം:...

ഗില്ലിനായി വാദിച്ചവർ 2! വേണ്ടെന്നു പറഞ്ഞവർ 3; ‘പൊരിഞ്ഞയടി’ ടീം സെലക്ഷനില്‍ സംഭവിച്ചതിങ്ങനെ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും വലിയ ചർച്ചയായി...

Related Articles

Popular Categories

spot_imgspot_img