web analytics

സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂട്ടി, 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി; മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയും

മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയ്ക്കാൻ നടപടി. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി ഉയർത്തുമെന്ന് ബജറ്റ് പ്രഖ്യാപനം.

ശമ്പള വരുമാനക്കാരയ വ്യക്തികൾക്ക് നികുതി വിധേയ വരുമാനത്തിൽനിന്ന് കുറയ്ക്കാൻ അനുവദിക്കുന്ന നിശ്ചിത തുകയാണ് സ്റ്റാൻഡേഡ് ഡിഡക്ഷൻ. പുതിയ നികുതി വ്യവസ്ഥയിൽ നൽകിയിട്ടുള്ള ഒരേയോരു കിഴിവാണിത്. പുതിയതിനൊപ്പം പഴയ നികുതി വ്യവസ്ഥയിലും ഈ ആനുകൂല്യം ലഭിക്കും.

മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000ത്തിൽ നിന്ന് 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതിയില്ല. മൂന്ന് മുതൽ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി.ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തിൽ 17,500 രൂപ വരെ സമ്പാദിക്കാം

വിലക്കയറ്റംമൂലം ജീവിത ചെലവിലുണ്ടായ വർധന പരിഗണിച്ച് സ്റ്റാൻഡേഡ് ഡിഡക്ഷൻ ഉയർത്തുന്നത് ജനങ്ങളുടെ ഉപഭോഗശേഷി വർധിപ്പിക്കും. നികുതി ബാധ്യത കുറയുന്നതോടെ ശമ്പള വരുമാനക്കാർക്കും വിരമിച്ചവർക്കും കൂടുതൽ പണം ചെലവഴിക്കാൻ കഴിയുമെന്നും അത് സമ്പദ്‌വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img