web analytics

43 വർഷം ഒരു ഓഫിസിൽ ഒരേ തസ്തികയിൽ ഒരേ കസേരയിലിരുന്ന് ജോലി; ശ്രീദേവിക്ക് നാട്ടുകാരുടെ യാത്രയയപ്പ്

43 വർഷം ഒരു ഓഫിസിൽ ഒരേ തസ്തികയിൽ ഒരേ കസേരയിലിരുന്ന് ജോലി; ശ്രീദേവിക്ക് നാട്ടുകാരുടെ യാത്രയയപ്പ്

കോതനല്ലൂർ: കോതനല്ലൂരിലെ ചാമക്കാലാ പോസ്റ്റ് ഓഫിസിൽ 43 വർഷം സേവനം അനുഷ്ഠിച്ച പോസ്റ്റ്മിസ്ട്രസ് ശ്രീദേവി ജി. നായർ (65) വിരമിച്ചു. ഒരേ ഓഫിസിലും ഒരേ തസ്തികയിലും, ഒരേ മരക്കസേരയിൽ ഇരുന്ന് തുടർച്ചയായി ജോലി ചെയ്ത അപൂർവ നേട്ടമാണ് അവർ സ്വന്തമാക്കിയത്.

1983 ജൂൺ 7ന് 22-ആം വയസ്സിൽ ശ്രീദേവി ജോലിയിൽ പ്രവേശിച്ചു. അന്ന് മാസം 198 രൂപ 50 പൈസയായിരുന്നു ശമ്പളം. ഒരു മേശയും കസേരയും മാത്രമുണ്ടായിരുന്ന ചെറിയ ഓഫിസിൽ നിന്നാണ് സേവന യാത്ര ആരംഭിച്ചത്.

ആദ്യ ദിനം മുതൽ വിരമിക്കുന്നതുവരെ ഒരേ കസേരയിലാണ് ശ്രീദേവി ജോലി ചെയ്തത് എന്നത് ഈ സേവനകാലത്തെ പ്രത്യേകതയാകുന്നു. കാലം മാറി തപാൽ സംവിധാനങ്ങളും വളർന്നെങ്കിലും ആ കസേരയും ശ്രീദേവിയും ഒരുപോലെ തുടർന്നു.

മാഞ്ഞൂർ, നീണ്ടൂർ പഞ്ചായത്തുകളിലെ ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ച ശ്രീദേവി, ഗ്രാമത്തിന്റെ വിശ്വാസനിധിയായി മാറിയിരുന്നു. അന്നത്തെ കാലത്ത് ആശയവിനിമയത്തിനായി പോസ്റ്റ് ഓഫിസിനെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് അവർ വലിയ ആശ്രയമായിരുന്നു.

തുച്ഛമായ ശമ്പളത്തിൽ കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ശ്രീദേവി തുന്നൽ ജോലികളും പരിശീലനവും നടത്തി. ജോലിയിൽ പ്രവേശിച്ചതിന് രണ്ട് വർഷത്തിന് ശേഷം അഡ്വക്കറ്റ് ക്ലാർക്കായിരുന്ന പ്രസന്നകുമാരൻ നായരുമായി വിവാഹിതയായി.

സേവനകാലം പൂർത്തിയാക്കിയിട്ടും ഇ.ഡി കാറ്റഗറിയിൽപ്പെട്ട ജീവനക്കാരിയായതിനാൽ പെൻഷൻ ഉൾപ്പെടെയുള്ള പ്രധാന ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നത് ശ്രദ്ധേയമാണ്.

നിലവിൽ ചാമക്കാലാ പോസ്റ്റ് ഓഫിസ് കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് മാറിയിരിക്കുകയാണ്. ശ്രീദേവിയുടെ മകൾ സായി കൃഷ്ണ എംബിഎ, എൽഎൽബി പഠനം തുടരുന്നു.

English Summary

Sreedevi G Nair retired after 43 years of service as a postmistress at the same post office in Kothanalloor, working in the same position and even using the same chair throughout her career. Despite her long service, she is not eligible for pension benefits as an ED category employee.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി മഴയെത്തുന്നു; അടുത്ത 5 ദിവസം അതീവ ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകുമെന്ന് കേന്ദ്ര...

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

Related Articles

Popular Categories

spot_imgspot_img