web analytics

പ്രധാന പരിശീലകൻ ആരും ആകട്ടെ, അതുക്കും മേലെ ഫീൽഡിംഗ് കോച്ച്; വരുന്നു ജോണ്ടി റോഡ്സ്

മുംബൈ: ​ഗൗതം ​ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനാകുമെന്ന് ഉറപ്പായതോടെ സപ്പോർട്ടിം​ഗ് സ്റ്റാഫിന്റെ കാര്യത്തിലും മാറ്റങ്ങൾ വരുന്നു. ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജോണ്ടി റോഡ്സ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീൾഡിം​ഗ് പരിശീലകനാകുമെന്ന് റിപ്പോർട്ട്.South African legend Jonty Rhodes will be the fielding coach of the Indian men’s cricket team.

റേവ് സ്പോർട്സ് ആണ് ജോണ്ടിയുടെ നിയമനം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 54കാരനായ ജോണ്ടി ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ ഫീൾഡിം​ഗ് കോച്ചാണ് ഇപ്പോൾ‌. 2019ൽ താരം ഇതിന് അപേക്ഷിച്ചിരുന്നെങ്കിലും അന്ന് പരി​ഗണിച്ചിരുന്നില്ല. രവി ശാസ്ത്രിയുടെ ഇഷ്ടക്കാരനായ ആർ.ശ്രീധറിനെ ഒരിക്കൽ കൂടി ചുമതല ഏൽപ്പിക്കുകയായിരുന്നു.

തന്റെ താത്പ്പര്യത്തിനനുസരിച്ചുള്ള സപ്പോർട്ടിം​ഗ് സ്റ്റാഫ് വേണമെന്നുള്ള ​ഗംഭീറിന്റെ നിർദ്ദേശം ബിസിസിഐ അം​ഗീകരിച്ചിട്ടുണ്ട്. ലക്നൗവിൽ ഗംഭീർ ജോണ്ടിക്കൊപ്പം രണ്ടു സീസണുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അങ്ങനെയെങ്കിൽ ടി ദിലീപിന്റെ കരാർ നീട്ടാൻ സാധ്യതയില്ല. ബാറ്റിം​ഗ് പരിശീലകനായ വിക്രം റാത്തോറും ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേയെയും ഒഴിവാക്കിയേക്കും. ടി20 ലോകകപ്പ് കഴിയുന്നതോടെ ​ഗംഭീർ ചുമതലയേറ്റെടുക്കും. പ്രഖ്യാപനം ജൂൺ അവസാനത്തോടെയുണ്ടാകും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img