News4media TOP NEWS
നഴ്സിങ് വിദ്യാർഥിനി അമ്മുവിന്റെ മരണം; പത്തനംതിട്ടയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി പുതിയ വഖഫ് ബില്‍ പാസാക്കാനായി ഇന്ന് പാര്‍ലമെന്‍റിന്റെ മേശപ്പുറത്ത് വെയ്‌ക്കും; എതിർക്കാൻ ഉറച്ച് പ്രതിപക്ഷവും ഒന്ന്, രണ്ട് ക്ലാസുകളിലെ 30 വിദ്യാർത്ഥികൾക്ക് മുണ്ടിനീര്; മഞ്ചേരിയിൽ സ്കൂൾ അടച്ചു ഇടുക്കി രാജാക്കാട് അച്ഛനും മകനും ചേർന്ന് മോഷ്ടിച്ചത് മൂന്നു ലക്ഷത്തിൻ്റെ ഏലക്ക ; ഒടുവിൽ മകൻ അറസ്റ്റിൽ

എലിയെ കൊല്ലാൻ ഇല്ലം ചുടുക എന്ന് കേട്ടിട്ടേ ഉള്ളു; ഇതിപ്പോ അതിലും ഭീകരമാണ്; ബോംബിടാനാണ് തീരുമാനം

എലിയെ കൊല്ലാൻ ഇല്ലം ചുടുക എന്ന് കേട്ടിട്ടേ ഉള്ളു; ഇതിപ്പോ അതിലും ഭീകരമാണ്; ബോംബിടാനാണ് തീരുമാനം
September 1, 2024

സുഡാൻ: സ്വന്തം രാജ്യത്തെ ദ്വീപിലേക്ക് ബോംബുകൾ വർഷിക്കാൻ തീരുമാനിച്ച് ദക്ഷിണാഫ്രിക്ക.South Africa decided to drop bombs on the island of its own country

വിവിധയിനം പക്ഷികളാൽ സമ്പന്നമായ മരിയൻ ദ്വീപിലേക്കാണ് ദക്ഷിണാഫ്രിക്ക ബോംബുകൾ വർഷിക്കുന്നത് എലിശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ആണ് തീരുമാനം.

കേപ്പ് ടൗണിൽ നിന്നും 2200 കിലോ മീറ്റർ തെക്ക് കിഴക്ക് മാറി ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്നാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്.

നിരവധി അപൂർവ്വ ജീവിവർഗ്ഗങ്ങളാൽ സമ്പന്നമായ ഈ ദ്വീപിൽ അടുത്തിടെയായി എലിശല്യം രൂക്ഷമായിരിക്കുകയാണ്.

ഭീമാകാരന്മാരായ എലികൾ പക്ഷികളെയും മറ്റ് ജീവജാലങ്ങളെയും ജീവനോടെ ഭക്ഷിക്കുകയാണ്. ഇത് ജീവികളുടെ വംശനാശത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് എലികളെ നശിപ്പിക്കാൻ ഒരുങ്ങുന്നത്.

ഹെലികോപ്റ്ററുകളിൽ നിന്നും ദ്വീപിലേക്ക് പെല്ലറ്റുകൾ വർഷിച്ച് എലികളെ കൊല്ലാനാണ് തീരുമാനം. 600 ടൺ പെല്ലറ്റുകൾ ആയിരിക്കും ഇത്തരത്തിൽ വർഷിക്കുക. 29 മില്യൺ അമേരിക്കൻ ഡോളർ ആണ് ഇതിനായി സൗത്ത് ആഫ്രിക്ക ചിലവഴിക്കുക.

ശൈത്യകാലത്ത് ആയിരിക്കും ഈ പദ്ധതി നടപ്പാക്കുക. ശൈത്യകാലത്ത് എലികൾക്ക് വിശപ്പ് കൂടുതൽ ആയിരിക്കും. അതുകൊണ്ട് തന്നെ ഇവ എല്ലായ്‌പ്പോഴും മാളങ്ങൾക്ക് പുറത്തായിട്ടായിരിക്കും ഇവ കാണപ്പെടുക.

അതിനാൽ ഇവയെ കൊലപ്പെടുത്തുക എളുപ്പമായിരിക്കും. ഒരു എലി പോലും അവശേഷിക്കാതെ എല്ലാറ്റിനെയും നശിപ്പിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.

Related Articles
News4media
  • International
  • Top News

‘എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണുന്നത് ‘ ? ഇന്ത്യൻ തെരഞ്ഞെടു...

News4media
  • International

അമേരിക്കയിൽ സ്ത്രീകളും ഭിന്നലിംഗക്കാരും തോക്ക് വാങ്ങിക്കൂട്ടുന്നു; കാരണമിതാണ്…!

News4media
  • International
  • Top News

കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക...

News4media
  • Cricket
  • News
  • Sports

ഇനി ദക്ഷിണാഫ്രിക്കയിൽ ടി20; സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര ഡർബനിലെത്തി; ആദ്യ മത്സരം വെ...

News4media
  • Cricket
  • News
  • Sports

ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ്; ടി 20 റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ദക്ഷിണാഫ്രിക്കൻ പ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]