web analytics

കോഴിക്കോട് മുഴങ്ങിക്കേട്ട അജ്ഞാത സ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി ! ആശങ്ക മാറാതെ നാട്ടുകാർ

ഇന്നലെ രാത്രി കോഴിക്കോട് മുഴങ്ങിക്കേട്ട അജ്ഞാത സ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി. ഇന്നലെ രാത്രി 10.30ഓടെയാണ് അസാധാരണമായ ശബ്ദം നാട്ടുകാര്‍ കേട്ടത്. ഉഗ്രശബ്ദം കേട്ട് ഭയന്ന നാട്ടുകാര്‍ ഇന്നലെ താമസം മാറിയിരുന്നു. രാത്രിയായതിനാല്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. (source of the unknown explosion sound that rang in Kozhikode has been found)

ഉഗ്രശബ്ദം കേട്ട് ഭയന്ന നാട്ടുകാര്‍ രാവിലെ അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് വീടുകള്‍ക്ക് മുകളിലായി അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഭീമന്‍ പാറക്കല്ല്. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡില്‍ ഉള്‍പ്പെട്ട കല്ലാനോട് ഇല്ലിപ്പിലായിയിലാണ് നാട്ടുകാരെ ആശങ്കയിലാക്കി പാറക്കല്ല് ഉരുണ്ടുവന്നത്. മണ്ണിടിച്ചിലിന്റെ ഭാഗമായാണോ പാറക്കല്ല് താഴേക്ക് എത്തിയതെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഏത് നിമിഷവും കല്ല് താഴേക്ക് പതിക്കാവുന്ന സാഹചര്യമാണുള്ളത്. മുന്‍പ് മലയിടിച്ചിലുണ്ടായ പ്രദേശമാണിത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. . അപകട ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മലയുടെ താഴ്ഭാഗത്തായി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ വീടുകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാർഡില്‍ ഉള്‍പ്പെട്ട കല്ലാനോട് ഇല്ലിപ്പിലായിയിലാണ് നാട്ടുകാരെ ആശങ്കയിലാക്കി പാറക്കല്ല് ഉരുണ്ടുവന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img