web analytics

സോണിയ ഗാന്ധി നാളെ വയനാട്ടില്‍

സോണിയ ഗാന്ധി നാളെ വയനാട്ടില്‍

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട് സന്ദർശിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടാകുമെന്നാണ് വിവരം.

സ്വകാര്യ സന്ദര്‍ശനമായിരിക്കുമിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൊതുപരിപാടികളില്‍ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണെന്നും കെപിസിസി നേതൃത്വം പ്രതികരിച്ചു.

പ്രിയങ്ക ഗാന്ധി എംപി 22 വരെ വയനാട്ടില്‍ മണ്ഡലപര്യടനം നടത്തുന്ന സാഹചര്യത്തിലാണു സോണിയയുടെയും രാഹുലിന്റെയും സന്ദര്‍ശനം.

രാഹുൽ ​ഗാന്ധി പറഞ്ഞ ‘ഹൈഡ്രജൻ ബോംബ്’ ഇന്ന്

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ഇന്നു നടത്തുന്ന വാർത്താ സമ്മേളനത്തിന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ. ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നായിരുന്നു രാഹുൽ ​ഗാന്ധി രണ്ടാഴ്ച്ച മുമ്പ് പ്രഖ്യാപിച്ചത്.

ആ പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന വാർത്താസമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ എന്ത് ഹൈഡ്രജൻ ബോംബാണ് രാഹുൽ പ്രയോ​ഗിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നിരീക്ഷകരും.

ഇന്നു രാവിലെ പത്തുമണിക്കാണ് രാഹുൽ ​ഗാന്ധിയുടെ വാർത്താസമ്മേളനം.

“ആറ്റംബോംബിന് ശേഷം ഹൈഡ്രജൻ ബോംബ്”

ബിഹാറിലെ വോട്ടവകാശ യാത്രയുടെ സമാപന വേദിയിലാണ് രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ, രാജ്യത്ത് ബിജെപിക്ക് അനുകൂലമായി “വോട്ടുകൊള്ള” നടന്നുവരുന്നതായി ആരോപിച്ചത്.

അത് വെളിപ്പെടുത്തിയത് “ആറ്റംബോംബ്” മാത്രമാണെന്നും, ഇനി വരാനിരിക്കുന്നത് “ഹൈഡ്രജൻ ബോംബ്” ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനുശേഷമാണ് ദേശീയ തലത്തിൽ കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പുണ്ടായത്.

വാരാണസി മണ്ഡലത്തിലെ വിവാദം?

കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് പുറത്ത് വരുന്ന സൂചനകൾ പ്രകാരം, രാഹുൽ ഗാന്ധിയുടെ ഇന്നു നടക്കുന്ന വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ നടന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചായിരിക്കും വെളിപ്പെടുത്തൽ.

എന്നാൽ ഇതുവരെ കോൺഗ്രസ് നേതാക്കളോ രാഹുൽ ഗാന്ധിയോ വിഷയത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

വാരാണസി മണ്ഡലത്തിൽ അജയ് റായിയാണ് ബിജെപിയുടെ പ്രധാന എതിരാളി ആയിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ അജയ് റായി മുന്നിലെത്തിയിരുന്നു.

എന്നാൽ പിന്നീട് മോഡിയുടെ ഭൂരിപക്ഷം കുത്തനെ ഉയർന്നുവെന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി സംശയങ്ങൾ ഉയർത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പ്രസ്താവനകൾ ആ വിവാദങ്ങൾക്ക് പുതിയ വെളിച്ചം നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ, തൊഴിൽ പ്രശ്നങ്ങൾ, സാമൂഹിക സംഘർഷങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപക്ഷം നേരത്തെ തന്നെ സർക്കാർ വിമർശനങ്ങൾ ശക്തമാക്കിയിരുന്നു.

എന്നാൽ രാഹുൽ ഗാന്ധി തന്റെ പ്രസ്താവനയെ “ഹൈഡ്രജൻ ബോംബ്” എന്ന് വിശേഷിപ്പിച്ചതോടെ, വിഷയത്തിന് ദേശീയ രാഷ്ട്രീയത്തിൽ അസാധാരണ പ്രാധാന്യം ലഭിച്ചു.

സാധാരണ രാഷ്ട്രീയ പ്രസ്താവനകളേക്കാൾ ഏറെ ശക്തവും ഗൗരവമുള്ള വെളിപ്പെടുത്തലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഇന്ന് രാവിലെ നടക്കുന്ന വാർത്താ സമ്മേളനത്തിന് മാധ്യമങ്ങളും പാർട്ടി ക്യാംപുകളും ഒരുപോലെ ഉറ്റുനോക്കുകയാണ്.

Summary: Congress Parliamentary Party chairperson Sonia Gandhi will visit Wayanad tomorrow. Reports suggest that Leader of Opposition in Lok Sabha, Rahul Gandhi, will accompany her.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img