ബന്ധുവിന്റെ സ്വർണാഭരണം മോഷ്ടിച്ച് വാങ്ങിയത് മാതാപിതാക്കളുടെ പേരിൽ 50 ലക്ഷം രൂപ വീതമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികള്‍; ഇൻഷൂറൻസ് തുക ലഭിക്കാൻ അമ്മയെ അരുംകൊല ചെയ്ത് മകൻ; കൊലപാതകം ഓൺലൈൻ ചൂതാട്ടത്തിലെ കടം തീർക്കാനെന്ന് പോലീസ്

ഉത്തർപ്രദേശ്: ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു മകൻ. ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ആണ് ദാരുണമായ സംഭവം ഉണ്ടായത്. ഓൺലൈൻ ഗെയിം ഉണ്ടാക്കിയ കടം തീർക്കാനാണ് അരുംകൊല നടത്തിയത്.

ഒരു ബന്ധുവിന്റെ സ്വർണാഭരണം മോഷ്ടിച്ച് വിറ്റതായിരുന്നു പദ്ധതിയുടെ ആദ്യ ഘട്ടം. ഇത് ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് രണ്ട് പേർക്കും 50 ലക്ഷം രൂപ വീതമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികള്‍ വാങ്ങി. തൊട്ടുപിന്നാലെ അമ്മയെ കൊല്ലാനുള്ള പദ്ധതികളായി. അച്ഛൻ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി അമ്മയെ ശ്വാസം മുട്ടിച്ച് കൊന്നു. മൃതദേഹം ചാക്കിലാക്കി ട്രാക്ടറിൽ കയറ്റി യമുനാ തീരത്തേക്ക് ഓടിച്ചുപോയി. നദിയിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി.

ഈ സമയം ചിത്രകൂട്ട് ക്ഷേത്രത്തിൽ ദര്‍ശനത്തിന് പോയിരിക്കുകയായിരുന്ന അച്ഛൻ തിരിച്ചെത്തിയപ്പോൾ വീട്ടിൽ ആരെയും കാണാതായതോടെ അന്വേഷണം തുടങ്ങി. തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ പോയി അന്വേഷിച്ചെങ്കിലും അവരാരും കണ്ടില്ലെന്ന് മറുപടി നൽകി. എന്നാൽ മകൻ ഹിമാൻഷു നദിയുടെ സമീപം ട്രാക്ടറുമായി നിൽക്കുന്നത് കണ്ടുവെന്ന് അയൽവാസി അറിയിച്ചു.

പൊലീസിൽ പരാതി നൽകിയത് പ്രകാരം പൊലീസെത്തി യുവാവിനെ ചോദ്യം ചെയ്തു. പിന്നാലെ നദിയിൽ നിന്ന് മൃതദേഹം കണ്ടെത്തി. കടം വീട്ടാൻ അമ്മയെ കൊന്നതാണെന്ന ഞെട്ടിക്കുന്ന സത്യം ഇയാൾ തുറന്നുപറഞ്ഞു.

നാല് ലക്ഷം രൂപയുടെ കടമാണ് യുവാവിന് ഉണ്ടായിരുന്നത്. ആകെ 50 ലക്ഷം രൂപ കിട്ടാനുള്ള പദ്ധതിയാണ് യുവാവ് തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. സുപീ എന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമിൽ ഗെയിമുകൾ കളിച്ച് യുവാവ് അതിന് അടിമയായി മാറിയിരുന്നു. കളികളിൽ നിന്ന് നിരന്തരം നഷ്ടമുണ്ടായി. പിന്നീട് കടം വാങ്ങിയായി കളി. നാല് ലക്ഷത്തോളം രൂപയാണ് ഇങ്ങനെ കടം വന്നത്. ഈ കടം എങ്ങനെ വീട്ടുമെന്ന ചോദ്യമാണ് അമ്മയെ കൊല്ലാമെന്ന ക്രൂരമായ പദ്ധതിയിലേക്ക് യുവാവിനെ എത്തിച്ചത്.

യുവാവിനെ ചോദ്യം ചെയ്തപ്പോൾ തന്നെ കേസ് തെളിഞ്ഞുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

കാക്കനാട് വൻ തീപിടിത്തം; ഹ്യുണ്ടായി കാർ സർവീസ് സെന്ററിന് തീപിടിച്ചു

കൊച്ചി: കാക്കനാട് വൻ തീപിടിത്തം. ഹ്യുണ്ടായി കാർ സർവീസ് സെന്ററിനാണ് തീപിടിച്ചത്....

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ സ്വീകരിച്ച് ഹൈക്കോടതി; എതിർ കക്ഷികൾക്ക് നോട്ടീസ്

തിരുവനന്തപുരം:ഷാരോൺ വധക്കേസിൽ കുറ്റവാളി ഗ്രീഷ്‌മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസക്ക് നിരോധനം

റിയാദ്: ഇന്ത്യയുൾപ്പടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദീർഘകാല സന്ദർശന വിസ നിരോധിച്ചുകൊണ്ടുള്ള...

Related Articles

Popular Categories

spot_imgspot_img