web analytics

അടുത്ത ഏഴ് ദിവസം ശക്തമായ മഴ

അടുത്ത ഏഴ് ദിവസം ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പശ്ചിമബംഗാളിന് മുകളിലും രാജസ്ഥാന് മുകളിലും സ്ഥിതി ചെയ്യുന്ന ഇരട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നത്.

ജൂണ്‍ 22 ന് ശക്തമാകുന്ന മഴ 26 വരെ തുടരും എന്നാണ് അറിയിപ്പ്. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 22ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡും ജൂണ്‍ 23നും 24നും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ക്കും ആണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കുട്ടനാട് താലൂക്കിൽ അവധി

കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

വാഹനാപകടത്തിൽ എസ്ഐക്ക് ദാരുണാന്ത്യം

അതേസമയം ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ കേരളതീരത്ത് ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

3.5 മീറ്റർ ഉയരമുള്ള തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

തുറക്കുമോ ഇടുക്കി അണക്കെട്ട്…?

ഇടുക്കി അണക്കെട്ടിൽ വ്യാഴാഴ്ച ജലനിരപ്പ് 2350 അടിയെത്തി. അണക്കെട്ടിന്റെ ചരിത്രത്തിൽ മുൻപ് രണ്ടുതവണയാണ് ഇതേദിവസം ജലനിരപ്പ് 2350 അടിയിലെത്തിയത്. 1990-ലും 2021-ലും.

1990 ജൂൺ 19-ന് 2351.77 അടിയായിരുന്നു ജലനിരപ്പ്. പിന്നീട് 2021 ജൂൺ 19-ന് 2850.28 അടിയിലെത്തി. 2408.5 അടിയാണ് ഇടുക്കി അണക്കെട്ടിൻ്റെ പരമാവധി സംഭരണശേഷി.

ഇത്തവണ കാലവർഷം നേരത്തെ എത്തിയതും മഴ മുൻവർഷത്തേക്കാൾ ശക്തമായതും ജലനിരപ്പ് ഉയരാൻ കാരണമായി.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ഇടുക്കിയിലെ ജലം ഉപ യോഗിച്ച് മൂലമറ്റം ഭുഗർഭ വൈദ്യുതനിലയത്തിൽ വൈദ്യുതോത്പാദനവും കൂട്ടി.

ഇതിനിടെ മുട്ടം മലങ്കര അണക്കെട്ടിൻ്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന് വെള്ളമൊഴുക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ, എംവിഐപിയോട് വിശദീകരണം തേടി.

മേയ് 24-ന് രാവിലെയാണ് അറിയിപ്പ് നൽകാതെ മൂന്ന് ഷട്ടറുകൾ തു റന്നത്. മഴ ശക്തമായതും മൂലമറ്റം വൈദ്യുതിനിലയത്തിൽ ഉത്പാദനം ഉയർത്തിയതും അണക്കെട്ടിൽ ജലനിരപ്പ് ഉയർ ത്തിയേക്കുമെന്ന ആശങ്ക ഉയർത്തി. (തുറക്കുമോ ഇടുക്കി അണക്കെട്ട്…?

തുടർന്ന് എറണാകുളം, ഇടു ക്കി ജില്ലാ ഭരണകൂടങ്ങളെ അറിയിച്ചശേഷമാണ് വെള്ളം തു റന്നുവിട്ടതെന്നാണ് എംവിഐപി അധികൃതരുടെ വിശദീകരണം.

പത്രക്കുറിപ്പ് നൽകുന്നത് ജില്ലാ കളക്ടറേറ്റിൽനിന്നാണ്. എംവിഐപി ഒരിക്കലും നേരിട്ട് വാർത്താകുറിപ്പുകൾ നൽകാറില്ല. അണക്കെട്ടിലെ ജലനിരപ്പ് 39.5 മീറ്ററായി നിലനിർത്തണ മെന്നാണ് ചട്ടം.

അപ്രതീക്ഷിതമായി മഴ കനക്കുകയും മൂലമറ്റ ത്ത് വൈദ്യുതി ഉത്പാദനം കൂട്ടുകയും ചെയ്താൽ ഈ ചട്ടം പാലിക്കുന്നത് ശ്രമകരമാകും. ഇതൊഴിവാക്കുന്നതിനാണ് ഷട്ടറുകൾ തുറന്നതെന്നും അധികൃതർ വിശദീകരിച്ചു.

Summary: The India Meteorological Department has issued a warning of heavy rainfall across Kerala for the next seven days. The rain is attributed to the influence of twin low-pressure systems over West Bengal and Rajasthan.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

Related Articles

Popular Categories

spot_imgspot_img