web analytics

സവാദ് വീണ്ടും പിടിയിൽ

തൃശൂർ: കെഎസ്ആര്‍ടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശി സവാദാണ് അറസ്റ്റിലായത്.

ജൂൺ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു സവാദ് ലൈംഗിക അതിക്രമം നടത്തിയത്. 2023ല്‍ സമാന സംഭവത്തിൽ സവാദിനെ പിടികൂടിയിരുന്നു.

നെടുമ്പാശ്ശേരിയില്‍ വച്ച് ബസില്‍ തൃശൂര്‍ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് സവാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ഇയാൾക്ക് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നല്‍കിയത് വിവാദമായിരുന്നു.

2023ല്‍ നെടുമ്പാശേരിയിലേതിന് സമാനമായ സംഭവം തന്നെയാണ് ഇക്കഴിഞ്ഞ 14ന് ഉണ്ടായതെന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് വ്യക്തമാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലായിരുന്നു അതിക്രമം നടന്നത്.

വാഹനാപകടത്തിൽ എസ്ഐക്ക് ദാരുണാന്ത്യം

ബസ് തൃശൂരില്‍ എത്തിയതോടെ യുവതി അതിക്രമം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസിന് നല്‍കിയ പരാതിയിന്‍മേല്‍ കേസെടുത്ത പൊലീസ് ഇന്ന് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

കാസകോട് നിന്ന് കോയമ്പത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി

കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ കാസർകോട് -കോയമ്പത്തൂർ ദീർഘദൂര ബസ് സർവീസിനു നാളെ തുടക്കമാകും.

സൂപ്പർ ഡീലക്സ് സർവീസ് ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. കാസർകോട് നിന്ന് രാത്രി 10മണിക്ക് പുറപ്പെടുന്ന ബസ് കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി 8.50 മണിക്കൂർ കൊണ്ട് കോയമ്പത്തൂരിൽ എത്തും.

തുടർന്ന് തിരികെ രാത്രി 8.15ന് കോയമ്പത്തൂരിൽ നിന്ന് വരുന്ന ബസ് പുലർച്ചെ 05.15ന് കാസർകോട് എത്തിച്ചേരും. 513 രൂപയാണ് യാത്രാനിരക്ക്.

ടിക്കറ്റുകൾ onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയോ ENTE KSRTC NEO-OPRS App വഴിയോ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

കാസർകോട് നിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ കോയമ്പത്തൂരിലേയ്ക്കും ശനി, തിങ്കൾ ദിവസങ്ങളിൽ തിരികെ കാസർകോട്ടേക്കും സർവീസ് നടത്തും.

സമയക്രമം


കാസർകോട് -കോയമ്പത്തൂർ
(കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി)

10.00PM കാസർകോട്

10.30PM കാഞ്ഞങ്ങാട്

11.20PM പയ്യന്നൂർ

11.45PM തളിപ്പറമ്പ്

12.15AM കണ്ണൂർ

12.50AM തലശ്ശേരി

01.25AM വടകര

02.00AM കൊയിലാണ്ടി

02.45AM കോഴിക്കോട്

03.20AM കൊണ്ടോട്ടി

03.50AM മലപ്പുറം

04.15AM പെരിന്തൽമണ്ണ

04.50AM മണ്ണാർക്കാട്

05.50AM പാലക്കാട്

06.50AM കോയമ്പത്തൂർ

കോയമ്പത്തൂർ-കാസർകോട്
(പാലക്കാട്-മലപ്പുറം-കോഴിക്കോട്-കണ്ണൂർ വഴി)

08.15PM കോയമ്പത്തൂർ

09.30PM പാലക്കാട്

10.20PM മണ്ണാർക്കാട്

10.55PM പെരിന്തൽമണ്ണ

11.20PM മലപ്പുറം

11.50PM കൊണ്ടോട്ടി

12.55AM കോഴിക്കോട്

01.30AM കൊയിലാണ്ടി

02.00AM വടകര

02.30AM തലശ്ശേരി

03.00AM കണ്ണൂർ

03.25AM തളിപ്പറമ്പ്

03.55AM പയ്യന്നൂർ

04.40AM കാഞ്ഞങ്ങാട്

05.15AM കാസർകോട്

അതേസമയം കെ.എസ്.ആർ.ടി.സി ലാൻഡ് ഫോൺ ഒഴിവാക്കുന്നു എന്ന് അറിയിപ്പ്. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും.

ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതൽ മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ബന്ധപ്പെടാം.

Summary: A youth from Vadakara, identified as Savad, has been arrested for sexually harassing a woman inside a KSRTC bus. Police took action following the complaint, and further investigation is underway.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

Related Articles

Popular Categories

spot_imgspot_img