ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്ക് വധഭീഷണിയുണ്ടെന്ന പേരിൽ പണം തട്ടിയതായി പരാതി. സിദ്ധാർത്ഥിന്റെ ജീവിത പങ്കാളിയും നടിയുമായ കിയാര അധ്വാനി താരത്തെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവാഹം ചെയ്തതെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇക്കാര്യം പറഞ്ഞ് പലരിൽ നിന്ന് പണം തട്ടിയെന്ന് ആരോപിച്ച് മിനു വാസുദേവന്‍ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്.(
പ്രിയ താരത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ തുക ആരാധകര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പണം തട്ടിയെന്നാണ് മിനു വാസുദേവന്‍ പറയുന്നത്. സിദ്ധാര്‍ഥിന്റെ ജീവന് ഭീഷണിയുണ്ട്. കിയാര അദ്ദേഹത്തെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വിവാഹം ചെയ്തത്. കിയാര സിദ്ധാര്‍ഥിനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നും തട്ടിപ്പുകാർ പറഞ്ഞു.
കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര തുടങ്ങിയവര്‍ കിയാരയെ അതിനായി പിന്തുണയ്ക്കുകയാണ്. സഹപ്രവര്‍ത്തകരും കിയാരയും ചേര്‍ന്ന് അദ്ദേഹത്തിനെതിരേ ദുർമന്ത്രവാദം ചെയ്തു, എന്നായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞതെന്ന് മിനു വാസുദേവന്‍ പറഞ്ഞു. നടനെ രക്ഷപെടുത്താൻ ഒക്ടോബര്‍ 2023 മുതല്‍ ഡിസംബര്‍ 2023 വരെ 50 ലക്ഷത്തോളം രൂപ വാങ്ങി. സുഹൃത്തില്‍ നിന്നാകട്ടെ 10000 ലേറെ രൂപയും തട്ടിയതായി മിനു പറയുന്നു.
Read Also: കന്നുകാലി ചന്തയിൽ നിന്ന് ലൈവ് റിപ്പോർട്ടിങ്; മാധ്യമപ്രവർത്തകയെ കുത്തിവീഴ്ത്തി കാളകൾ; വീഡിയോ