web analytics

ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റം; ഗില്‍ ക്യാപ്റ്റന്‍, പന്ത് വൈസ് ക്യാപ്റ്റന്‍, കരുണ്‍ നായര്‍ തിരിച്ചെത്തി

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റന്‍.

ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയ്ക്കു പകരക്കാരനായാണ്, ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ നായകസ്ഥാനത്തേേക്ക് എത്തുന്നത്. ഡല്‍ഹിയുടെ മലയാളി താരം കരുണ്‍ നായര്‍ എട്ടു വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമില്‍ ഇടം നേടി.

ടീമിൽ പേസര്‍ മുഹമ്മദ് ഷമി ടീമില്‍ ഇടംപിടിച്ചില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണമാണ് ഷമിയെ ഒഴിവാക്കിയത് എന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

രോഹിത് ശര്‍മയും വിരാട് കോഹ് ലിയും വിരമിച്ച സാഹചര്യത്തില്‍ പുതു തലമുറ ടീമിനെയാണ്, ഇംഗ്ലണ്ടിലെ അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയ്ക്കായി സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ഇടങ്കൈയന്‍ ബാറ്റ്‌സ്മാന്‍ സായി സുദര്‍ശന്‍ ഇംഗ്ലണ്ടില്‍ കന്നി ടെസ്റ്റ് മത്സരംകളിക്കും. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്ന ഹര്‍ഷിത് റാണയെയും സര്‍ഫ്രാസ് ഖാനെയും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

ടീം:ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഊശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷദീപ് സിങ്, കുല്‍ദീപ് യാദവ്”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img