ഇടുക്കിയിലെ ഈ നഗരത്തിൽ ബസ് ഓടിക്കുന്നു, ലൈസൻസും ബാഡ്ജുമില്ലാത്ത ഷോമാൻ ഡ്രൈവർമാർ
ഹെവിലൈസൻസും ടാക്‌സി ബാഡ്സും ഇല്ലാതെ ഹെവി വാഹനങ്ങൾ ഓടിക്കുന്നത് കുറ്റകരമാണെങ്കിലും ഇടുക്കി കട്ടപ്പനയിൽ ചെറുപ്പക്കാരായ ഒട്ടേറെ ഡ്രൈവർമാർ ഇങ്ങിനെ വാഹനം ഓടിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
സ്വകാര്യ ഹെവി വാഹനങ്ങളിൽ പ്രാക്ടീസ് ഡ്രൈവിങ്ങിനായി കയറുന്നവരാണ് ഇതിന് പിന്നിൽ. ഞായറാഴ്ച കട്ടപ്പന ബസ് സ്റ്റാൻഡ് ടെർമിനലിലേക്ക് ബ്‌സ ഇടിl;ച്ചു കയറിയതോടെയാണ് ഇക്കാര്യങ്ങൾ ചർച്ചയായത്.
വിവാദമാകുമെന്ന സ്ഥിതി വന്നതോടെ ഇവരോട് താത്കാലികമായി മാറി നിൽക്കാൻ ബസ് ഉടമകൾ നിർദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
ബസ് സ്റ്റാൻഡിനുള്ളിൽപോലും ഇത്തരം ഡ്രൈവർമാർ സാഹസിക ഡ്രൈവിങ് നടത്താറുണ്ടെന്ന് വ്യാപാരികളും യാത്രക്കാരും പറയുന്നു.
വിദ്യാർഥികളെയും മറ്റും തങ്ങളുടെ ഡ്രൈവിങ് സ്‌കിൽ കാണിക്കാനാണ് ഇത്തരം സാഹസം. എന്നാൽ ഇത് വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ഇത്തരക്കാരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പും പോലീസും നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടേയും യാത്രക്കാരുടേയും ആവശ്യം.
കണ്ടത് തൊട്ടടുത്ത് എത്തിയശേഷം, ഓടിമാറും മുൻപേ….കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
തൃശ്ശൂർ വാണിയമ്പാറ മഞ്ഞവാരിയിൽ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പുതിയ വീട്ടിൽ സീനത്തി(50)നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 6.30 ആയിരുന്നു സംഭവം. തൃശ്ശൂരിലെ സെൻ്റ് തോമസ് കോളേജിലെ കാന്റീൻ ജീവനക്കാരിയാണ് സീനത്ത്. രാവിലെ ജോലിക്ക് പോകുമ്പോൾ വഴിയിൽ കിടക്കുന്ന നിലയിലാണ് പന്നിയെ കണ്ടത്.
തൊട്ടടുത്ത് എത്തിയതിനുശേഷം ആണ് പന്നിയെ തിരിച്ചറിഞ്ഞത്. നിമിഷം നേരം കൊണ്ട് പന്നി ആക്രമിക്കുകയായിരുന്നു. സീനത്തിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആംബുലൻസിൽ സീനത്തിനെ ആശുപത്രിയിൽ എത്തിച്ചത്.
കാട്ടുപന്നിയെ കൊന്നാൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചോ എന്ന് നോക്കാൻ ഇനി ആരും വരില്ല! കോളടിച്ച് മലയോര ജനത
പ്രദേശത്ത് വർഷങ്ങളായി വന്യമൃഗ ശല്യം രൂക്ഷമാണ്. കൃഷിനാശം പതിവാണ്. മേഖലയിൽ സോളാർ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി പരിപാലനം നടത്താത്തതിനാൽ തകർന്ന നിലയിലാണ്.
വിദ്യാർത്ഥികളായ രണ്ടു മക്കളുടെ പഠന ചെലവ് ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നോക്കി നടത്തുന്നത് സീനത്തിന് ലഭിക്കുന്ന വരുമാനം കൊണ്ടാണ്. മൂത്തമകളുടെ വിവാഹം കഴിയുകയും ചെയ്തു .
നിലവിലെ സാഹചര്യത്തിൽ ചികിത്സയും മക്കളുടെ പഠനവും എങ്ങനെ കൊണ്ടുപോകും എന്ന് അറിയാൻ കഴിയാത്ത സ്ഥിതിയിലാണ് സീനത്ത്.
പണഞ്ചേരി പഞ്ചായത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന മൂന്നാമത്തെ ആളാണ് സീനത്ത്.
പീച്ചി വിലങ്ങന്നൂരിൽ കഴിഞ്ഞ ആഴ്ച കാൽനടയാത്രക്കാരനെ പന്നി ആക്രമിച്ചിരുന്നു. രണ്ടു മാസങ്ങൾക്ക് മുമ്പ് ബൈക്ക് യാത്രികനേയും പന്നി ആക്രമിച്ചിരുന്നു. വനപാലകർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേരളത്തിന്റെ ആവശ്യം തളളി കേന്ദ്രം
ഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തളളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.
ആനയും കടുവയും സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ തന്നെ തുടരുമെന്നും കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഷെഡ്യൂള്‍ രണ്ടിലുളള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
എന്നാൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം എംപിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ അത് അനുവദിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്ന് വ്യക്തമാക്കിയിരുന്നതാണെന്ന് കേന്ദ്ര വനംമന്ത്രി മറുപടി നൽകി.
കാട്ടുപന്നികള്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ അവയെ കൊല്ലാനുളള അധികാരം സംസ്ഥാനത്തിനുണ്ടെന്നും എന്നാൽ ആ അധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
നിലവിലെ നിയമപ്രകാരം, ഷെഡ്യൂള്‍ രണ്ടിലെ മൃഗങ്ങളെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്.
നിയമത്തില്‍ ഇങ്ങനൊരു ക്ലോസ് നിലവിലുളളപ്പോള്‍ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാന്‍ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്.