തിരുവനന്തപുരം: നോക്കുകൂലി നൽകാത്തതിന്റെ പേരിൽ യൂണിയൻകാർ ചേർന്ന് കടയുടമയെ മർദിച്ചതായി പരാതി. തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുനിൽ കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. മർദന ദൃശ്യങ്ങൾ പുറത്തു വന്നു.(shopkeeper was beaten up by union members in thiruvananthapuram)
കഴിഞ്ഞ ആറ് മാസമായി യൂണിയൻ പ്രവർത്തകർ നിരന്തരം ശല്യം ചെയ്യുകയാണ് എന്നാണ് കടയുടമയുടെ ആരോപണം.
ബിഎംഎസ്, ഐഎൻടിയുസി, സിഐടിയു പ്രവർത്തകർ ചേർന്ന് മർദിച്ചതായാണ് സുനിൽ പറയുന്നത്. കടയിൽ അതിക്രമിച്ചെത്തിയ പ്രവർത്തകർ മർദിക്കുകയായിരുന്നു.
സംഭവത്തിൽ ലേബർ ഓഫീസിൽ പരാതി നൽകിയിട്ടും പരിഹാരമില്ലെന്നും സുനിൽ പറയുന്നു. നിലവിൽ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സുനിൽ കുമാർ.