web analytics

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരണം; യുവാക്കൾക്ക് മുട്ടൻ പണി കൊടുത്ത് എംവിഡി

കാക്കനാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിതീര്കാരിച്ച യുവാക്കൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കാറിന്റെ ഡിക്കിയിലിരുന്നാണ് പിന്നാലെ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചിത്രീകരിച്ചിരുന്നത്. കാറോടിച്ചിരുന്ന വാഴക്കുളം സ്വദേശി ശ്രീജേഷിന്‌റെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു.(Shooting reels from dickey of car; Youth’s license gets suspended)

ഒരു മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. കൂടാതെ 4000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അതേസമയം കാര്‍ വില്‍ക്കുന്നതിനായി സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ വിശദീകരണം.

കാറിന്റെ സമീപത്തായി ലൈസന്‍സില്ലാത്ത വിദ്യാര്‍ത്ഥി ബൈക്ക് ഓടിക്കുന്ന ദൃശ്യവും പതിഞ്ഞിരുന്നു. ലേണേഴ്‌സ് ലൈസന്‍സ് ഇല്ലാത്തയാളെ പഠിപ്പിക്കുന്നതിന് ബൈക്കിന് പിന്നിലിരുന്ന കോളേജ് വിദ്യാര്‍ത്ഥിയായ രാഹുലിന് 10000 രൂപ പിഴയാണ് ചുമത്തിയത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപമുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനോട് ചേർന്നായിരുന്നു സംഭവം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img