web analytics

60 കോടി രൂപയുടെ തട്ടിപ്പ് കേസ്: മുൻ ജീവനക്കാരെ ചോദ്യം ചെയ്യും; ശില്പയ്ക്കും ഭർത്താവിനും ഇത് നിർണായകം

60 കോടി രൂപയുടെ തട്ടിപ്പ് കേസ്: മുൻ ജീവനക്കാരെ ചോദ്യം ചെയ്യും; ശില്പയ്ക്കും ഭർത്താവിനും ഇത് നിർണായകം

ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും സംബന്ധിച്ച 60 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണത്തിൽ പുരോഗതി.

ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിലെ നാല് ജീവനക്കാർക്ക് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (EOW) നോട്ടീസ് നൽകി. ഒരാളെ മുമ്പ് ചോദ്യം ചെയ്തിരുന്നു, ബാക്കിയുള്ളവരെ ഉടൻ വിളിപ്പിക്കുമെന്ന് EOW അറിയിച്ചു.

വ്യവസായി ദീപക് കോത്താരിയുടെ പരാതിയിൽ, കമ്പനി വികസിപ്പിക്കാനെന്ന വ്യാജേന 2015 മുതൽ 2023 വരെ 60 കോടി രൂപ നിക്ഷേപം സ്വീകരിച്ചുവെന്നും പിന്നീട് പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നുമാണ് ആരോപണം.

കമ്പനി ഡയറക്ടർമാരായ ശിൽപ്പ ഷെട്ടിയും രാജ് കുന്ദ്രയും ഇതിൽ പങ്കാളികളാണെന്നതാണ് പരാതിയുടെ അടിസ്ഥാനം. റാജ് കുന്ദ്ര പറഞ്ഞതുപോലെ ഓഫീസ് ഫർണിച്ചറിനായി 20 കോടി രൂപ ചെലവഴിച്ചോ എന്ന് ജീവനക്കാരോട് ചോദ്യം ചെയ്ത് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

ജീവനക്കാരുടെ ശമ്പളം കമ്പനിയുടെ വരുമാനത്തിൽ നിന്നോ മറ്റോ ഉറവിടങ്ങളിൽ നിന്നോ നൽകിയതാണോയെന്നും അന്വേഷണക്കാർ പരിശോധിക്കുന്നു.

ബോളിവുഡ് നടിമാരായ ബിപാഷ ബസു, നേഹ ധൂപിയ എന്നിവർക്ക് ഹോം ഷോപ്പിംഗ് ഷോയിലേക്കായി ഈ തുകയിൽ നിന്നാണ് ഫീസ് നൽകിയതെന്ന് കുന്ദ്രയുടെ മൊഴിയിലുണ്ട്.

സാമ്പത്തിക തട്ടിപ്പ് കേസിൽ ശിൽപ്പ ഷെട്ടിയെ നാല് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതേ കേസിൽ രാജ് കുന്ദ്രയുടെ മൊഴിയും സെപ്റ്റംബറിൽ രേഖപ്പെടുത്തിയിരുന്നു.

ജീവനക്കാരുടെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമായാൽ രാജ് കുന്ദ്രയെ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഹോം ഷോപ്പിംഗ്, ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരുന്നു ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും.

2015നും 2023നും ഇടയിൽ കമ്പനിയിൽ നിക്ഷേപിക്കാനായി തന്റെ കൈയിൽ നിന്നും 60 കോടി രൂപ കൈക്കലാക്കി.

പിന്നീട് ആ തുക സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി.

നോട്ട് നിരോധനത്തെ തുടർന്ന് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതുകൊണ്ടാണ് കടം തിരിച്ചടയ്ക്കാൻ സാധിക്കാത്തതെന്നാണ് രാജ് കുന്ദ്രയുടെ വാദം.

നടിമാരായ ബിപാഷ ബസു, നേഹ ധൂപിയ എന്നിവർക്ക് ഫീസായി ഈ 60 കോടിയിൽ നിന്ന് ഒരു ഭാഗം നൽകിയെന്നും കുന്ദ്ര മൊഴി നൽകിയിട്ടുണ്ട്.

ജീവനക്കാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം, ആവശ്യമെങ്കിൽ രാജ് കുന്ദ്രയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നും EOW ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary

Mumbai Police’s Economic Offences Wing (EOW) has issued notices to four employees of Best Deal TV Pvt. Ltd. in a ₹60 crore cheating case involving actress Shilpa Shetty and her husband, businessman Raj Kundra. The complaint alleges that the couple collected ₹60 crore from an investor between 2015 and 2023 under the pretext of business expansion but diverted the funds for personal use. Shilpa Shetty was recently questioned for over four hours, and Raj Kundra may be summoned again. Police are verifying financial transactions and whether the claimed office expenses and celebrity payments were genuine.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img