തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഷക്കീല എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. മുസ്ലിം കുടുംബത്തില്‍ ജനിച്ച നടി താരമൂല്യം കൊണ്ട് സൂപ്പര്‍താരങ്ങളെ പോലും ഞെട്ടിച്ചു. അവരുടെ ചിത്രങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ടായിരുന്നു ഷക്കീല ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയം.. തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അഭിനയിച്ചിരുന്നെങ്കിലും മലയാളത്തിലാണ് താരം തരംഗം തീര്‍ത്തത്.
സോഫ്റ്റ് പോണ്‍ ഗണത്തില്‍ വരുന്ന സിനിമകളായിരുന്നു ഷക്കീല അഭിനയിച്ചവയില്‍ ഏറെയും. എന്നാല്‍ ഇത്തരം സിനിമകളില്‍ നിന്നും കുറേയേറെ വര്‍ഷങ്ങളായി താരം ഇടവേള എടുത്തിരിക്കുകയാണ്. അതേസമയം തമിഴ്, തെലുങ്ക് സിനിമകളില്‍ കോമഡി വേഷങ്ങള്‍ അവതരിപ്പിച്ചും ടെലിവിഷന്‍ പരിപാടികളിലൂടെയുമൊക്കെ ഷക്കീല കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയുമായി.
കുടുംബത്തെ പിന്തുണയ്ക്കാനായാണ് ചെറിയ പ്രായത്തില്‍ തന്നെ ഷക്കീല സിനിമയിലേക്ക് എത്തിയത്. പിന്നിട്ട വഴികളിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് നടി പല അവസരങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. അത്തരത്തില്‍ ഷക്കീല പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്.
സിനിമാലോകം ഒരിക്കലും തന്റെ കഴിവിനെ ശരിയായി വിനിയോഗിച്ചിട്ടില്ല, പകരം ശരീരസൗന്ദര്യം മാത്രം കാണിച്ച് പണം സമ്പാദിക്കുകയായിരുന്നു എന്ന് ഷക്കീല പറഞ്ഞു.
പണത്തിനായി തന്റെ ശരീരത്തെ ആദ്യം ഉപയോഗിച്ചത് അമ്മയാണെന്നും താരം വെളിപ്പെടുത്തി.
ഷക്കീലയുടെ വാക്കുകള്‍ ഇങ്ങനെ:
”ചെറുപ്പം മുതല്‍ വലുപ്പമേറിയ ശരീരമായിരുന്നു എനിക്ക്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കോളേജ് പെണ്‍കുട്ടിയെ പോലെയായിരുന്നു ഞാന്‍. വഴിയില്‍ വച്ച് പലരും എന്നെ തുറിച്ചു നോക്കിയിട്ടുണ്ട്. അപ്പോഴൊന്നും അതിന്റെ കാരണം എനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല. പണം എന്നത് വീട്ടിലെ വലിയ പ്രശ്നമായിരുന്നു. അതിന് വേണ്ടി പല പുരുഷന്മാരെയും സ്വന്തം അമ്മ പരിചയപ്പെടുത്തി തന്നു. അവരുടെ മുറികളിലേക്ക് പോവാന്‍ നിര്‍ബന്ധിച്ചു. ഇഷ്ടമില്ലെന്ന് പറഞ്ഞ് നിരാകരിക്കുമ്പോള്‍ അമ്മ കുറേ ഉപദ്രവിക്കും.
വേറെ വഴിയില്ലാതെ വന്നപ്പോള്‍ വായ പൊത്തി ഇരിക്കേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു. കലാകാരിയാകാനുള്ള യോഗ്യത എനിക്ക് ഉണ്ടായിരുന്നെങ്കിലും സിനിമാമേഖലയ്ക്ക് ആവശ്യം ശരീരപ്രദര്‍ശനം മാത്രമായിരുന്നു. അതിന് വേണ്ടി ഒരു പാവയെപ്പോലെ നിന്നുകൊടുത്തിട്ടുണ്ട്.”
അടുത്തിടെ ബിഗ്ബോസ് വേദിയിലെത്തിയ ഷക്കീല പൊന്മുട്ടയിടുന്ന താറാവിന പോലെയായിരുന്നു തന്നെ കുടുംബം കണ്ടിരുന്നത് എന്ന് പറഞ്ഞിരുന്നു. ഈ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ ജനശ്രദ്ധനേടി.