web analytics

നമ്മുടെ എംപിയെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു; റൂറല്‍ എസ്പിയുടെ വെളിപ്പെടുത്തൽ

ഷാഫി പറമ്പിൽ പോലീസ് ആക്രമണം; ലാത്തിചാര്‍ജിനെ കുറിച്ച് വ്യക്തത വരുത്തി എസ്പി

വടകര: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്ന പോലീസ് ആക്രമണവുമായി ബന്ധപ്പെട്ട് റൂറല്‍ എസ്പി കെ.ഇ. ബൈജു പ്രതികരിച്ചു. ”നമ്മുടെ എംപിയെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു,” എന്ന പ്രസ്താവനയിലൂടെ ഷാഫിക്ക് അടി കിട്ടിയ കാര്യം ബൈജു സ്ഥിരീകരിക്കുകയായിരുന്നു.

എന്നാല്‍ പേരാമ്പ്രയില്‍ ഔദ്യോഗികമായി ലാത്തിചാര്‍ജ് നടന്നിട്ടില്ലെന്നും ചിലര്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്നും എസ്പി വ്യക്തമാക്കി.

വടകരയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് എസ്പിയുടെ ഈ പ്രസ്താവന. ”കമാന്‍ഡ് ചെയ്യും, വിസില്‍ അടിക്കും, അടിച്ചോടിക്കും – അങ്ങനെയാണ് ലാത്തി ചാര്‍ജ് നടക്കുന്നത്. പക്ഷേ അത് നടന്നിട്ടില്ല. എന്നാല്‍ നമ്മുടെ കൂട്ടത്തില്‍ ചിലര്‍ മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചു. ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്,” എസ്പി പറഞ്ഞു.

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ; മീശവടിക്കാതെയുള്ള ഷാഫിയുടെ ഓപ്പറേഷൻ വിവാദമാകുമ്പോൾ

ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്

പേരാമ്പ്രയിലെ കോണ്‍ഗ്രസ്‌സിപിഐഎം സംഘര്‍ഷത്തിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഷാഫി പറമ്പിലിനൊപ്പം കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും, കണ്ടാല്‍ തിരിച്ചറിയാവുന്ന 692 പേരെതിരെയും കേസെടുത്തിട്ടുണ്ട്.

ഗതാഗത തടസ്സം സൃഷ്ടിച്ചതിനും, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് എഫ്.ഐ.ആര്‍.

സിപിഐഎം പ്രവര്‍ത്തകരെതിരെയും കേസ്

സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളായ കെ. സുനില്‍, കെ.കെ. രാജന്‍ എന്നിവര്‍ക്കെതിരെയും കണ്ടാല്‍ തിരിച്ചറിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. രണ്ടു വ്യത്യസ്ത എഫ്ഐആറുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

റോഡ് ഒരു മണിക്കൂറിലധികം തടസപ്പെട്ടതിനെ തുടർന്ന് ടിയർ ഗ്യാസ് പ്രയോഗം മാത്രമാണ് നടത്തിയത്, ലാത്തിചാർജ് ഉണ്ടായിട്ടില്ല,” എന്നാണ് എസ്പി ബൈജുവിന്റെ നിലപാട്.

സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

English Summary:

Kerala Rural SP K.E. Baiju confirmed that MP Shafi Parambil was hit with a lathi from behind, while maintaining that no official lathi charge took place in Perambra. The incident has sparked political controversy, with Congress alleging a police attack on a people’s representative. Meanwhile, police filed cases against 692 UDF workers and 492 CPI(M) activists for blocking roads and obstructing duty. The investigation continues as public debate over police action intensifies.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

Related Articles

Popular Categories

spot_imgspot_img