web analytics

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി, പോലീസുകാരനുൾപ്പെടെ 6 പേർക്ക് പരിക്ക്

തിരുവനന്തപുരം: കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. തിരുവനന്തപുരം പാങ്ങോട് മന്നാനിയ കോളേജിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസുകാരനുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.(sfi ksu conflict in college policeman was also injured)

യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവാണ് വിജയിച്ചത്. വിജയാഹ്ലാദപ്രകടനത്തിന് നേരെ എസ്എഫ്ഐ ആക്രമണം നടത്തുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ സംഘർഷത്തിന് തുടക്കമിട്ടത് കെഎസ്‌യു ആണെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പരിക്കേറ്റവരുമായി കെഎസ്‌യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സംഘർഷം.

ആഹ്ലാദ പ്രകടനത്തിനിടെ തങ്ങളുടെ കൊടിതോരണങ്ങളും ഫ്ലെക്സും കെഎസ്‌യു പ്രവർത്തകർ തകർത്തതായി എസ്എഫ്‌ഐ ആരോപിച്ചു. എന്നാൽ വിജയാഹ്ലാദപ്രകടനത്തിനു നേരെ എസ്എഫ്ഐ മനപൂർവ്വം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്കും മൂന്ന് കെഎസ്‌യു പ്രവർത്തകർക്കും ഒരു പൊലീസുകാരനുമാണ് പരിക്കേറ്റത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി റോസ്

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി...

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ...

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ് കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ...

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

Related Articles

Popular Categories

spot_imgspot_img