web analytics

ഡേ കെയറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; 54 കാരൻ പിടിയിൽ

തൃശൂർ: തൃശൂരിലെ ഡേ കെയർ സ്ഥാപനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഡേ കെയർ സ്ഥാപന നടത്തിപ്പുകാരനായ പാവറട്ടി തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബു (54)വിനെയാണ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ സംരക്ഷിക്കാനായി ഏല്പിച്ച നാല് വയസ്സും ഏഴ് വയയസ്സും ഉള്ള പെൺകുട്ടികൾക്ക് നേരെയാണ് ലൈംഗികാതിക്രമം നടത്തിയത്.(Sexual assault of minor girls in day care; A 54-year-old man was arrested)

പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ സ്ഥാപനത്തിൽ വെച്ച് പല സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ വിവരം തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി.

കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പുതുക്കാട് വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ വൈശാഖ്.ഡി, എഎസ്ഐമാരായ രമേഷ്, നന്ദകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജയകൃഷ്ണൻ,പ്രവീൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img