web analytics

സെൻസെക്‌സിലെ നഷ്ടം 500 പോയന്റിലേറെ; നിഫ്റ്റി 24,750ന് താഴെ ;ഐ.ടി ഒഴികെയുള്ള മേഖലകളിലെ ഓഹരികൾ കനത്ത നഷ്ടം നേരിടുന്നു

ഐ.ടി ഒഴികെയുള്ള മേഖലകളിലെ ഓഹരികൾ കനത്ത നഷ്ടം നേരിടുന്നു. ബി.എസ്.ഇ സെൻസെക്‌സ് 550 പോയന്റ് താഴ്ന്ന് 80,949ലും നിഫ്റ്റി 230 പോയന്റ് നഷ്ടത്തിൽ 24,741ലുമാണ്. മൂന്നു മണിയോടെയാണ് വ്യാപാരം നടന്നത്.വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലും മറ്റ് ആഗോള സമ്മർദങ്ങളും രാജ്യത്തെ ഓഹരി വിപണിയെ മൂന്നാം ദിവസവും മ്ലാനമാക്കി.

സെൻസെക്‌സ് ഓഹരികളിൽ എം ആൻഡ് എം, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, കൊട്ടക് ബാങ്ക് എന്നിവയാണ് പ്രധാനമായും നഷ്ടത്തിലായത്. എൽ ആൻഡ് ടി, ഇൻഫോസിസ്, എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതിനെ തുടർന്ന് ബജാജ് ഓട്ടോയുടെ ഓഹരി 11 ശതമാനത്തിലേറെ ഇടിവ് നേരിട്ടു. സെക്ടറൽ സൂചികളിൽ നിഫ്റ്റി ഓട്ടോ, റിയാൽറ്റി സൂചികകളാണ് നഷ്ടത്തിൽ മുന്നിൽ. ഓട്ടോ 3.30 ശതമാനവും റിയാൽറ്റി 3.42 ശതമാനവും താഴ്ന്നു. എഫ്എംസിജി 1.65 ശതമാനം, മെറ്റൽ 1.27 ശതമാനം, സ്വകാര്യ ബാങ്ക് 1.02 ശതമാനവും നഷ്ടത്തിലാണ്. ഐടി സൂചിക 1.25 ശതമാനം നേട്ടമുണ്ടാക്കി.

വിദേശ പിന്മാറ്റം തുടരുന്നു

വിദേശ നിക്ഷേപകർ വിറ്റൊഴിയുകയും മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ വിപണിയിലുള്ളത്. ഒക്ടോബറിൽ ഇതുവരെ 67,310 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശികൾ കയ്യൊഴിഞ്ഞത്. അതേസമയം 63,981 കോടി മൂല്യമുള്ള ഓഹരികൾ ആഭന്തര നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം 3,436 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. ആഭ്യന്തര സ്ഥാപനങ്ങളാകട്ടെ 2,256.29 കോടി മൂല്യമുള്ള ഓഹരികൾ വാങ്ങുകയും ചെയ്തു.

ആഗോള സൂചികകൾ

ട്രംപ് പ്രസിഡന്റാകുമെന്ന പ്രതീക്ഷയിൽ ഡോളർ സൂചിക ഒന്നര മാസത്തെ ഉയർന്ന നിലാവരത്തിലെത്തിയത് വിപണിക്ക് തിരിച്ചടിയായി. ഹൗസിങ് പോളിസി പ്രഖ്യാപനം ചൈനയിൽ നിക്ഷേപകരെ നിരാശപ്പെടുത്തി. മറ്റ് ഏഷ്യൻ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടന്നത്.

കൂടുതൽ കമ്പനികളുടെ രണ്ടാം പാദ പ്രവർത്തന ഫലങ്ങൾ പുറത്തുവരുന്നതോടെ വ്യക്തിഗത ഓഹരികളുടെ മികവായിരിക്കും വിപണിയിൽ പ്രതിഫലിക്കുക. ഐടി ഓഹരികളിൽ മുന്നേറ്റം പ്രകടമാകാനാണ് സാധ്യത.

English summary : Sensex losses more than 500 points; Nifty below 24,750; Non-IT stocks bear heavy losses

spot_imgspot_img
spot_imgspot_img

Latest news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

Other news

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ കായംകുളം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി കൊച്ചി: സംസ്ഥാനത്ത് ആദ്യമായി...

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

Related Articles

Popular Categories

spot_imgspot_img