web analytics

പെട്രോൾടാങ്കിലും പിൻസീറ്റിലും രഹസ്യ അറകൾ ; 500 രൂപയുടെ നോട്ടുകെട്ടുകൾ ; പരിശോധനയിൽ പൊലീസ് പിടികൂടിയത് അരക്കോടിയോളം രൂപ

മതിയായ രേഖകളില്ലാതെ ബൈക്കിൽ ഒളിപ്പിച്ച് കടത്തിയ അരക്കോടി രൂപ പൊലീസ് പിടികൂടി. ചെർപ്പുളശ്ശേരി തൂത ഒറ്റയത്തുവീട്ടിൽ ഷജീറാണ് (35) ബൈക്കിന്റെ രഹസ്യ അറയിൽ 49,82,500 രൂപ ഒളിപ്പിച്ച് കടത്തിയത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

അട്ടപ്പാടി ചുരത്തിനു താഴെ ആനമൂളി ഭാഗത്ത് പോലീസ് ചൊവ്വാഴ്ച രാവിലെ പരിശോധന നടത്തുകയായിരുന്നു. കോയമ്പത്തൂർ ഭാഗത്തുനിന്ന് അട്ടപ്പാടിവഴി വരികയായിരുന്നു ഷജീർ. പെട്രോൾടാങ്കിലും പിൻസീറ്റിലുമുള്ള രഹസ്യ അറകളിലായാണ് 500 രൂപയുടെ നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്. ആകെ 49,82,500 രൂപയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പിടികൂടിയ നോട്ടുകൾ കോടതിയിൽ ഹാജരാക്കുമെന്ന് മണ്ണാർക്കാട് ഡിവൈ.എസ്.പി. സി. സുന്ദരൻ പറഞ്ഞു.

മണ്ണാർക്കാട് സി.ഐ. എം.ബി. രാജേഷ്, എസ്.ഐ.മാരായ എം. അജാസുദ്ദീൻ, അബ്ദുൾ നാസർ, എ.എസ്.ഐ.മാരായ ശ്യാംകുമാർ, പ്രശോഭ്, മറ്റു ഉദ്യോഗസ്ഥരായ സുനിൽ, കൃഷ്ണകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

English summary : Secret compartments in the petrol tank and rear seat ; 500 rupee notes ; During the inspection , the Police seized about half a crore rupees

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img