web analytics

സൗദിയിലെ ജുബൈലിൽ വൻ വ്യോമാക്രമണ ശ്രമം; 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും തകർത്തു

സൗദിയിലെ ജുബൈലിൽ വൻ വ്യോമാക്രമണ ശ്രമം; 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും തകർത്തു

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് നടന്ന വൻ വ്യോമാക്രമണ ശ്രമങ്ങളെ പ്രതിരോധ സേന തകർത്തു.

എണ്ണ നഗരമായ ജുബൈലിൽ പുലർച്ചെയുണ്ടായ ആക്രമണത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് നശിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മിസൈലുകൾ തകർത്തതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പ്രധാന ഊർജ്ജ നിലയങ്ങളുടെ സമീപ പ്രദേശങ്ങളിൽ പതിച്ചതായി അധികൃതർ വ്യക്തമാക്കി. നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തൽ തുടരുകയാണ്.

ആക്രമണത്തെ തുടർന്ന് കിഴക്കൻ പ്രവിശ്യയിൽ ജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. വീടുകൾക്കുള്ളിൽ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജനലുകളിൽ നിന്ന് അകന്ന് നിൽക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

അപകടസ്ഥലങ്ങളിലേക്ക് ആളുകൾ പോകാതിരിക്കാനും കർശന മുന്നറിയിപ്പുകൾ നൽകി.

ആനകൾക്ക് ഇനി നല്ല കാലം; ചങ്ങല വേണ്ട, ആശുപത്രിയും റെഡി! താങ്ക്സ് ടു അനന്ത് അംബാനി

ആക്രമണശ്രമങ്ങൾ നിരന്തരം; സജ്ജമായി സൗദി സേന

സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇതുവരെ 903 ഡ്രോണുകളും 83 ബാലിസ്റ്റിക് മിസൈലുകളും 9 ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന തകർത്തിട്ടുണ്ട്.

റിയാദ് ഉൾപ്പെടെയുള്ള പ്രധാന മേഖലകളാണ് ആക്രമണശ്രമങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.

എല്ലാത്തരം വ്യോമാക്രമണങ്ങളെയും പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും അധികൃതർ അറിയിച്ചു.

English Summary:

Saudi Arabia successfully intercepted 11 ballistic missiles and 18 drones targeting the oil city of Jubail, thwarting a major air attack before it could cause significant damage. The strikes were aimed at key energy infrastructure in the eastern province, prompting authorities to issue emergency safety advisories to residents. Debris from the intercepted missiles fell in nearby areas, while officials continued to assess any potential impact. The swift response by air defense forces highlights the country’s preparedness to counter ongoing aerial threats and maintain stability in the region.

spot_imgspot_img
spot_imgspot_img

Latest news

2026-ൽ ‘സൂപ്പർ എൽ നിനോ’ ഭീഷണി; മൺസൂൺ ചതിക്കുമോ?

2026-ൽ 'സൂപ്പർ എൽ നിനോ' ഭീഷണി; മൺസൂൺ ചതിക്കുമോ? 2026ൽ ലോകം ഒരു...

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

Other news

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം കോഴിക്കോട്: ഇറക്കം...

പ്രവാസികൾക്ക് കൈത്താങ്ങായി യൂസഫലി! ‘പട്ടിണി കിടക്കാൻ സമ്മതിക്കില്ല’, ശമ്പളം മുടങ്ങില്ലെന്ന് ഉറപ്പ്

ദുബായ്:പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ പടരുകയും ആഗോള സാമ്പത്തിക വിപണി അനിശ്ചിതത്വത്തിലാവുകയും ചെയ്യുമ്പോൾ, പതിനായിരക്കണക്കിന്...

​കേരളം പോളിംഗ് ബൂത്തിലേക്ക്: 2.71 കോടി വോട്ടർമാർ, 883 സ്ഥാനാർഥികൾ; ഒരുക്കങ്ങൾ പൂർത്തിയായി

​കേരളം പോളിംഗ് ബൂത്തിലേക്ക്: 2.71 കോടി വോട്ടർമാർ, 883 സ്ഥാനാർഥികൾ; ഒരുക്കങ്ങൾ...

ഗ്യാസ് തീർന്നാൽ ബേജാറാവേണ്ട! ഇൻഡക്ഷൻ അടുപ്പിലേക്ക് മാറാൻ സമയമായി….പലിശരഹിത വായ്പയുമായി കേന്ദ്രം

ഗ്യാസ് തീർന്നാൽ ബേജാറാവേണ്ട! ഇൻഡക്ഷൻ അടുപ്പിലേക്ക് മാറാൻ സമയമായി….പലിശരഹിത വായ്പയുമായി കേന്ദ്രം ന്യൂഡൽഹി:...

ആരാധകരുടെ ക്യൂവിൽ സംവിധായകൻ; മമ്മൂട്ടിയുടെ രസകരമായ പ്രതികരണം

ആരാധകരുടെ ക്യൂവിൽ സംവിധായകൻ; മമ്മൂട്ടിയുടെ രസകരമായ പ്രതികരണം മലയാള സിനിമയിലെ നിരവധി പുതുമുഖ...

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം കോഴിക്കോട്: അങ്കണവാടിയിൽ...

Related Articles

Popular Categories

spot_imgspot_img