കുവൈത്തിൽ പത്ത് ദിനാറിന് മുകളിലുള്ള ഇടപാടുകൾക്ക് കാഷ് നിരോധനം; ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധം
കുവൈത്ത് സിറ്റി: പത്ത് കുവൈത്ത് ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് കാഷ് ഉപയോഗം നിരോധിച്ച് ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കി പുതിയ ഉത്തരവ്.
വാണിജ്യ വ്യവസായ മന്ത്രി ഉത്തരവിട്ട 2026-ലെ 32-ാം നമ്പർ പ്രമേയ പ്രകാരമാണ് തീരുമാനം.
നിശ്ചിത തുകയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ഇനി ബാങ്കിംഗ് ചാനലുകളിലൂടെയോ അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലൂടെയോ മാത്രമേ നടത്താൻ പാടുള്ളൂ. നേരിട്ട് കാഷ് സ്വീകരിക്കുന്നത് നിരോധിച്ചു.
ഈ നിയമം ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ, സലൂണുകൾ, കുട്ടികളുടെ സലൂണുകൾ, സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ബാധകമാണ്.
കൂടാതെ കീടനാശിനി ഇറക്കുമതി, കയറ്റുമതി, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളും നിയമം പാലിക്കണം.
കരാറുകൾ, സാധന വിൽപ്പന, സേവനങ്ങൾ നൽകൽ തുടങ്ങിയ ഇടപാടുകളിൽ പത്ത് ദിനാറിന് മുകളിലുള്ള തുക കാഷായി കൈപ്പറ്റാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സൗദിയിലെ ജുബൈലിൽ വൻ വ്യോമാക്രമണ ശ്രമം; 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും തകർത്തു
സുതാര്യതയ്ക്ക് പ്രാധാന്യം; നിയമലംഘനത്തിന് കർശന നടപടി
സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
പുതിയ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary:
Kuwait has mandated digital payments for transactions above 10 dinars, effectively banning cash dealings in several service sectors as part of a new regulatory move. The rule requires businesses to process such payments only through banking channels or approved electronic systems. It applies to a range of sectors, including healthcare services, salons, sports clubs, and certain commercial activities. The measure aims to improve financial transparency, curb unregulated cash transactions, and accelerate the country’s shift toward a more structured digital economy.









