web analytics

ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിൽ കടുത്ത നിയന്ത്രണം; പെർമിറ്റ് ഇല്ലാതെ പ്രവേശനം നിരോധിച്ചു

ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിൽ കടുത്ത നിയന്ത്രണം; പെർമിറ്റ് ഇല്ലാതെ പ്രവേശനം നിരോധിച്ചു

റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി മക്കയില്‍ പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം.

ഏപ്രിൽ 13 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.

ഔദ്യോഗിക ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് ഇനി മക്കയിൽ പ്രവേശിക്കാൻ സാധിക്കില്ല. തിരക്ക് നിയന്ത്രണവും സുരക്ഷയും മുൻനിർത്തിയാണ് നടപടി.

‘ഇറാന് സഹായിച്ചാല്‍ 50% തീരുവ’; ചൈനക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

പ്രവേശനം അനുവദിക്കുന്നത് ഇവർക്കു മാത്രം
  • മക്ക ഇഖാമയുള്ളവർ
  • ഹജ്ജ് പെർമിറ്റുള്ള തീർഥാടകർ
  • ജോലി പെർമിറ്റുള്ളവർ (‘അബ്ഷിർ’, ‘മുഖീം’ വഴി)
ഉംറ തീർഥാടകർക്കുള്ള നിയന്ത്രണം
  • ഉംറ വിസയിൽ എത്തിയവർ ഏപ്രിൽ 18-നകം രാജ്യം വിടേണ്ടതാണ്.
  • ‘നൂസുക്’ (Nusuk) ആപ്പിലെ ഉംറ പെർമിറ്റ് ഏപ്രിൽ 18 – മെയ് 31 വരെ നിർത്തിവെച്ചു
  • ഏപ്രിൽ 18 മുതൽ ഹജ്ജ് വിസയുള്ളവർക്ക് മാത്രം മക്കയിൽ പ്രവേശനാനുമതി
കർശന നിയമനടപടി

മക്കയിലെ താമസകേന്ദ്രങ്ങളിൽ പെർമിറ്റില്ലാത്തവരെ പാർപ്പിക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കും. ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദുൽഖഅദ ഒന്നായ ഏപ്രിൽ 18 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ എത്തിത്തുടങ്ങുന്നതിനാൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

English Summary:

Saudi Arabia has made permits mandatory for entry into Mecca ahead of the Hajj season, as part of efforts to ensure safety and manage the large influx of pilgrims. Authorities have restricted access to only those with valid Hajj permits, residency in Mecca, or approved work permits, while others, including visitors on Umrah or visit visas, will not be allowed during this period. The government has also warned of strict action against anyone who violates these rules, including those who attempt to enter without authorization or provide accommodation to unauthorized individuals.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

Related Articles

Popular Categories

spot_imgspot_img