web analytics

ഈയാഴ്ച മുതൽ സൗദി അറേബ്യ അതിശൈത്യത്തിലേക്ക്; മൈനസ് 3 ഡിഗ്രി വരെ താഴും; ജാഗ്രതാ നിർദേശം

ഈയാഴ്ച മുതൽ സൗദി അറേബ്യ അതിശൈത്യത്തിലേക്ക്. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ചില മേഖലകളില്‍ താപനില -3 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ എത്താന്‍ സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍, ഹാഇല്‍, കിഴക്കന്‍ പ്രവിശ്യയുടെ വടക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നും അതിശൈത്യം അനുഭവപ്പെടുമെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു.Saudi Arabia to experience extreme cold starting this week

കാലാവസ്ഥ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ പിന്തുടരണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റും വീശും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഈ മേഖലകളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മക്ക, മദീന, തീര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകിച്ച് പകല്‍ സമയം കാറ്റ് വീശും.

മാത്രമല്ല,ഈ ദിവസങ്ങളില്‍ കുറഞ്ഞ താപനില പൂജ്യം മുതല്‍ -3 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശീത തരംഗം അല്‍ ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു. താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസിനും 5 ഡിഗി സെല്‍ഷ്യസിനും ഇടയില്‍ കുറയുമെന്നു കാലാവസ്ഥാകേന്ദ്രം വക്താവ് വക്താവ് ഹുസ്സൈന്‍ അല്‍ ഖത്താനി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img